Latest NewsUAENewsInternationalGulf

ദുബായ് എക്സ്പോ 2020: നവംബർ 28 വരെ രേഖപ്പെടുത്തിയത് 4.8 ദശലക്ഷത്തോളം സന്ദർശനങ്ങൾ

ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ നവംബർ 28 വരെ സന്ദർശനത്തിനെത്തിയത് 4.8 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ നവംബർ 28 വരെ എക്സ്പോ വേദിയിൽ മൊത്തം 4,76,419 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി എക്സ്പോ അധികൃതർ അറിയിച്ചു. ഒക്ടോബർ 1 മുതൽ വെർച്വൽ സന്ദർശകരുടെ എണ്ണം 23.5 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Read Also: നടിയുടെ വ്യാജനഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് യുവാവ് പിടിയിലായ സംഭവം: പ്രതികരണവുമായി പ്രമുഖ നടി

നിരവധി സംഗീത- സാംസ്‌കാരിക പരിപാടികളാണ് കഴിഞ്ഞ വാരാന്ത്യത്തിൽ എക്സ്പോ വേദിയിൽ അരങ്ങേറിയത്. നിരവധി പ്രശസ്തരും താരങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ എക്സ്പോ വേദിയിൽ എത്തിയിരുന്നു,

നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. എക്സ്പോ വേദി സന്ദർശിക്കുന്നതിനായുള്ള നവംബർ വീക്ക് ഡേ പാസിന്റെ വിൽപ്പന വർധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. 2022 മാർച്ച് 31 നാണ് ദുബായ് എക്സ്പോ 2020 അവസാനിക്കുന്നത്.

Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,518 വാക്സിൻ ഡോസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button