Latest NewsNewsIndia

‘ആര്‍.എസ്.എസ് തന്ത്രം മുളയിലേ നുള്ളണം, ബംഗാളിലേക്ക് വരൂ, ബി.ജെ.പി ഒരു ചുക്കും ചെയ്യില്ല’: മുനവ്വർ ഫാറൂഖിയോട് തൃണമൂൽ

സ്റ്റാൻഡ് അപ് കോമഡി കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച മുനവ്വർ ഫാറൂഖിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്. ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സ്റ്റാന്‍ഡ് അപ് കൊമേഡിയന്റെ വേദി തടയുന്നത് അല്‍പത്തരവും ലജ്ജാകരവുമാണെന്നും തരൂര്‍ പറഞ്ഞു. ഫാറൂഖിയെ തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെ ബംഗാളിലേയ്ക്ക് സ്വാഗതം ചെയ്തു.

‘ഒരാളുടെ അന്നം മുട്ടിക്കുന്ന ബി.ജെ.പി ആര്‍.എസ്.എസ് തന്ത്രം മുളയിലേ നുള്ളണം. ബംഗാളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് വേദിയൊരുക്കാം. ഇവിടെ ബി.ജെ.പിയും ആര്‍.എസ്.എസും നിങ്ങളെ ഒന്നും ചെയ്യില്ല. നിങ്ങൾക്ക് ഇങ്ങോട്ട് വരാം’, എന്നായിരുന്നു സാകേതിന്റെ പ്രസ്താവന. ഇതിനു പിന്നാലെ, തമിഴ് സംഗീതജ്ഞൻ ടിഎം കൃഷ്ണയും ഫാറൂഖിക്ക് പിന്തുണ അറിയിച്ചു. ഈ ഇന്ത്യയെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് പ്രതികരിച്ച കൃഷ്ണ മുനവ്വറിനെ ചെന്നൈയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

Also Read:കടുത്ത വീഴ്ച ഉണ്ടായതായി തെളിഞ്ഞിട്ടും സിഐ സുധീറിനെ പ്രതി ചേർത്തില്ല: മോഫിയ കേസിൽ നിയമവിദഗ്ധർ

‘ഈ ഇന്ത്യയെ ഓർത്ത് ലജ്ജിക്കുന്നു. കലാകാരനെ ഭീഷണിപ്പെടുത്തുകയും വേട്ടയാടുകയും ബഹിഷ്‌കൃതനാക്കുകയും ചെയ്യുന്ന ഒരു രാജ്യം. മുനവ്വർ, ദയവായി ചെന്നൈയിലേക്ക് വരൂ… ഞങ്ങൾ നോക്കിക്കൊള്ളാം താങ്കളെ. എന്റെ വീട് താങ്കൾക്കായി തുറന്നുകിടക്കുകയാണ്. സസ്‌നേഹം…’- ടിഎം കൃഷ്ണ ട്വീറ്റ് ചെയ്തു.

ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുനവ്വർ ഫാറൂഖിയുടെ പരിപാടിയുടെ അനുമതി കഴിഞ്ഞ ദിവസം ബംഗളൂരു പൊലീസ് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കരിയർ തന്നെ അവസാനിപ്പിക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ മുനവ്വർ പ്രതികരിച്ചത്. വിദ്വേഷം, വിജയിച്ചുവെന്നും കലാകാരൻ തോറ്റുവെന്നും മൂന്നാർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ബംഗളൂരുവിലെ അശോക് നഗറിലെ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ നടക്കാനിരുന്ന പരിപാടിയുടെ 600ലേറെ ടിക്കറ്റുകള്‍ വിട്ടുപോയതാണെന്നും എന്നാൽ ഇപ്പോൾ പരിപാടി നടത്താൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നതെന്നും മുനാവര്‍ പറയുന്നു.

Also Read:‘മലയാളി വളരണം, ആരാധന മൂത്ത് പ്രണയിച്ച പൊട്ടിപ്പെണ്ണല്ല ഞാൻ’: അനുപമ, അറിവിൽ തനിക്ക് ഒരു കുഞ്ഞേ ഉള്ളുവെന്ന് അജിത്ത്

‘ഞാന്‍ പറയാത്ത തമാശയുടെ പേരില്‍ നേരത്തെ എന്നെ നേരത്തെ ജയിലിലടച്ചു. വിവാദപരമായ ഒരു പരാമർശവും ഇല്ലാഞ്ഞിട്ട് കൂടെ എന്‍റെ പരിപാടി റദ്ദാക്കുന്നു. ഇത് അന്യായമാണ്. പല മതങ്ങളില്‍പ്പെട്ടവരുടെ സ്നേഹം നേടിയ പരിപാടിയാണിത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുണ്ട്. രണ്ട് മാസത്തിനിടെ 12 പരിപാടികള്‍ ഭീഷണി കാരണം റദ്ദാക്കി. ഇതാണ് അവസാനമെന്ന് ഞാന്‍ കരുതുന്നു. എന്‍റെ പേര് മുനാവര്‍ ഫാറൂഖി എന്നാണ്. നിങ്ങള്‍ മികച്ച ഓഡിയന്‍സായിരുന്നു. വിട.. എല്ലാം അവസാനിക്കുന്നു. എനിക്ക് മതിയായി’, മുനാവര്‍ വ്യക്തമാക്കി.

അതേസമയം, ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഷോ റദ്ദാക്കിയതെന്ന് പോലീസ് പറയുന്നു. ബജ്‌റംഗദളിന്‍റെ ഭീഷണിയെ തുടർന്ന് മുനാവറിന്‍റെ മുംബൈയിലെ പരിപാടി കഴിഞ്ഞ മാസം റദ്ദാക്കി. ഹിന്ദു വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി ഒരു മാസം മുനാവറിനെ ജയിലിലടച്ചിരുന്നു. എന്നാൽ തന്റെ സ്റ്റാന്‍ഡ് അപ് കോമഡിയുടെ റിഹേഴ്‌സലിൽ ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന ഒന്നും താൻ പറഞ്ഞില്ലെന്നാണ് യുവാവ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button