KeralaLatest NewsNews

കുറ‍ഞ്ഞ വിലയ്ക്ക് അരിയും വെള്ളിച്ചെണ്ണയും: വിലക്കയറ്റം നിയന്ത്രിക്കാൻ ആപ്പുമായി സപ്ലൈക്കോ

അടുത്ത ദിവസങ്ങളിൽ മറ്റ് ജില്ലകളിലേക്കും മൊബൈൽ വിൽപ്പനശാലകൾ എത്തും.

തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാനായി മൊബൈൽ വിൽപ്പനശാലകളുമായി സപ്ലൈക്കോ. ഡിസംബർ 9 വരെ 700 കേന്ദ്രങ്ങളിലായി മൊബൈൽ വിൽപ്പനശാലകളിലൂടെ കുറ‍ഞ്ഞ വിലയ്ക്ക് അരിയും വെള്ളിച്ചെണ്ണയും, ഉഴുന്നും അടക്കമുള്ള സാമഗ്രികൾ വിൽപ്പന നടത്താനാണ് നീക്കം.

റേഷൻ കാർഡ് ഉടമകൾക്ക് ഒരു മാസത്തേക്ക് വേണ്ട സാധനങ്ങൾ വാങ്ങാനാകും. ഇന്നും നാളെയും തിരുവനന്തപുരത്തായിരിക്കും വിൽപ്പന. അടുത്ത ദിവസങ്ങളിൽ മറ്റ് ജില്ലകളിലേക്കും മൊബൈൽ വിൽപ്പനശാലകൾ എത്തും. സഞ്ചരിക്കുന്ന വിൽപ്പനശാലകളുടെ ഫ്ലാഗ് ഓഫ് മന്ത്രി ജിആർ അനിൽ നിർവഹിച്ചു.

Read Also: മോഡലുകളുടെ മരണം: അന്‍സിയെയും സംഘത്തെയും സൈജു ആഫ്റ്റര്‍ പാര്‍ട്ടിക്ക് നിര്‍ബന്ധിച്ചു, നിർണ്ണായക വിവരങ്ങൾ പുറത്ത്

അതേസമയം, സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയരുകയാണ്. അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്ത് നൂറ് രൂപയിലധികമാണ് വില. അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button