Latest NewsIndia

ജമ്മു കശ്മീരിലേക്ക് തിരികെ എത്തിയത് 1,678 കശ്മീരികൾ: അക്രമികൾ പിടിച്ചെടുത്ത പൂർവ്വിക സ്വത്തുക്കൾ തിരികെ നൽകി കേന്ദ്രം

കശ്മീരികളുടെ പരാതികൾ സർക്കാരിനെ അറിയിക്കാനായി പുതിയ വെബ് പോർട്ടലും ആരംഭിച്ചിരുന്നു.

ശ്രീനഗർ : ജമ്മു കശ്മീരിന്റെ ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് പിന്നാലെ പ്രദേശത്തേക്ക് 1500 ൽ അധികം കശ്മീരികൾ തിരികെ വന്നുവെന്ന് റിപ്പോർട്ട്. 1678 കശ്മീരി കുടിയേറ്റക്കാരാണ് 2019 ന് ശേഷം ജമ്മു കശ്മീരിലേക്ക് തിരികെ എത്തിയത്. ഇവർക്ക് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ ചെയ്തുകൊടുത്തതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചു. പ്രധാനമന്ത്രിയുടെ വിവിധ വികസന പദ്ധതികളിലൂടെ കശ്മീരിലേക്ക് തിരികെ എത്തിയവർക്ക് ജോലി നൽകി.

150 ഓളം പേരുടെ സ്വത്തുക്കളും കേന്ദ്ര സർക്കാർ തിരികെ നൽകി. കശ്മീരിൽ ഇപ്പോൾ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത് എന്നും നിത്യാനന്ദറായി പാർലമെന്റിൽ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഉറച്ച നിലപാടിന് പിന്നാലെയാണ് വർഷങ്ങൾക്ക് മുൻപ് ഭീകരരെ ഭയന്ന് പലായനം ചെയ്ത കശ്മീരികൾ സ്വന്തം മണ്ണിലേക്ക് തിരികെ എത്തിയത്. കശ്മീരിൽ നിന്നും ആക്രമണങ്ങൾ പേടിച്ച് നാടുവിട്ട ഹിന്ദുക്കൾക്ക് അവരുടെ പൂർവ്വീകരുടെ സ്വത്തുക്കൾ തിരികെ നൽകാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. കശ്മീരികളുടെ പരാതികൾ സർക്കാരിനെ അറിയിക്കാനായി പുതിയ വെബ് പോർട്ടലും ആരംഭിച്ചിരുന്നു.

2019, ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയത്. കശ്മീരിൽ ഭീകരാക്രമണങ്ങളും പാകിസ്താന്റെ സ്വാധീനവും വർദ്ധിച്ചുവന്ന സാഹചര്യത്തിലായിരുന്നു കേന്ദ്രത്തിന്റെ ഇടപെടൽ. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ നടന്നെങ്കിലും നരേന്ദ്ര മോദി സർക്കാർ നിലപാടിൽ ഉറച്ച് മുന്നോട്ട് പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button