KeralaLatest NewsIndia

മോൺസൺ കേസിൽ അന്വേഷണം ആരംഭിക്കാൻ ഇഡി , ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ക്രൈം ബ്രാഞ്ച്

മോന്‍സന്റെ ഇടപാടുകളെക്കുറിച്ചുള്ള ഇഡിയുടെ ചോദ്യങ്ങള്‍ക്ക് ക്രൈം ബ്രാഞ്ച് മറുപടി നൽകിയില്ല.

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാട് കേസുകള്‍ അന്വേഷിക്കാനുറച്ച് ഇഡി. മൊഴി നല്‍കാന്‍ രേഖകളുമായി എത്തണമെന്ന് പരാതിക്കാരന്‍ യാക്കൂബിന് നോട്ടീസ് നല്‍കി. എന്നാൽ ഇഡി ഇടപെടലിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം, മോന്‍സന്റെ ഇടപാടുകളെക്കുറിച്ചുള്ള ഇഡിയുടെ ചോദ്യങ്ങള്‍ക്ക് ക്രൈം ബ്രാഞ്ച് മറുപടി നൽകിയില്ല.

ഇതിനിടയിലാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റിലും മോൺസണെ കുറിച്ച് ചർച്ച ഉണ്ടായിരുന്നു. മോൺസണ് പുരാവസ്തു വില്പനയ്‌ക്കോ സൂക്ഷിക്കുന്നതിനോ യാതൊരു ലൈസൻസും ഇല്ലെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button