KeralaNattuvarthaLatest NewsNewsIndia

വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന മോദി സ്റ്റൈലാണ് പിണറായിയുടേത്: വി ഡി സതീശൻ

തിരുവനന്തപുരം: വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന മോദി സ്റ്റൈലാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വികസന വിരുദ്ധപട്ടം ഏറ്റവും കൂടുതല്‍ ചേരുന്നത് പിണറായി വിജയനാണെന്നും, കെ റെയില്‍ വിഷയത്തില്‍ യു.ഡി.എഫിന് വ്യക്തമായ നിലപാടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

Also Read:ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍: അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ബുക്കിംഗ് വേണ്ട

‘ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് അവിശുദ്ധ കൂട്ടുക്കെട്ടെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിക്കുന്നത്. ഇത്തരം ക്ലീഷേ വാക്കുകള്‍ മുഖ്യമന്ത്രി പറയരുത്’, വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, അഴിമതിക്ക് വേണ്ടി മാത്രമുള്ള പദ്ധതിയാണ് കെ റെയിലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ റെയില്‍വേ ലൈനിലൂടെ 25,000 കോടി രൂപക്ക് പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്നും അത് മാറ്റിവെച്ചാണ് 1.25 ലക്ഷം കോടി രൂപ വായ്പ എടുത്ത് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും മുൻ പ്രതിപക്ഷ നേതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button