AsiaLatest NewsNewsInternational

അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ: ഇറാനും താലിബാനും നേർക്കുനേർ

കാബൂൾ: അഫ്ഗാൻ അതിർത്തിയിൽ സംഘർഷം. ഇറാൻ അതിർത്തി രക്ഷാ സേനയും താലിബാനും തമ്മിൽ വെടിവെപ്പ് നടന്നു. അഫ്ഗാൻ മേഖലയിലേക്ക് ഇറാൻ കടന്നുകയറുന്നു എന്നാരോപിച്ച് താലിബാനാണ് ആദ്യം വെടിയുതിർത്തത് എന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Also Read:ഉക്രെയ്ൻ വിഷയം: റഷ്യക്കെതിരെ അമേരിക്ക

എന്നാൽ കടന്നുകയറ്റം നടന്നിട്ടില്ല എന്ന് പിന്നീട് ഇറാൻ വ്യക്തമാക്കി. താലിബാൻ ആക്രമണത്തിനെതിരെ ഇറാനും വെടിവെപ്പ് നടത്തി. ഇറാനുമായി അതിർത്തി പങ്കിടുന്ന നിംറോസിലായിരുന്നു ഏറ്റുമുട്ടൽ.

Also Read:ഒമിക്രോൺ വകഭേദം : ആദ്യ കേസ് സ്ഥിരീകരിച്ച് യു.എസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button