Latest NewsNewsIndia

കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർധിക്കുന്നു: കണക്കുകൾ ഇങ്ങനെ..

അഞ്ചു വർഷത്തിനിടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 43 സുരക്ഷാ സൈനികർക്ക് ജീവഹാനിയുണ്ടായി.

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർധിക്കുന്നതായി ആഭ്യന്തര മന്ത്രാലയം. ഈ വർഷം നവംബർ 15 വരെ 40 പേരാണ് വിവിധ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടതെന്നും കഴിഞ്ഞ വർഷം 37 പേർ കൊല്ലപ്പെട്ടിരുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 195 സിവിലിയന്മാർക്ക് ജീവഹാനി സംഭവിച്ചു. ഈ വർഷം നവംബർ 15വരെ വീരമൃത്യു വരിച്ചത് 35 സുരക്ഷാ ഉദ്യോഗസ്ഥരാണ്. കഴിഞ്ഞ വർഷം 62 പേർ വീരമൃത്യു വരിച്ചു. 2017–2021 കാലയളവിൽ വിവിധ ആക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലും 348 സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് (സൈനികരും പൊലീസുകാരുമുൾപ്പെടെ) ജീവഹാനിയുണ്ടായത്. ടി.എൻ. പ്രതാപൻ അടക്കം വിവിധ അംഗങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി കേന്ദ്രആഭ്യന്തര മന്ത്രാലയം ലോക്സഭയെ അറിയിച്ച കണക്കുകളിലാണ് ഇക്കാര്യങ്ങളുള്ളത്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും സാധാരണക്കാർക്കു നേരെയുള്ള ആക്രമണങ്ങൾ പതിവാണ്. അഞ്ചു വർഷത്തിനിടെ 104 സാധാരണക്കാർ വിവിധ സംസ്ഥാനങ്ങളിലെ ആക്രമണങ്ങളിൽ മരിച്ചു. മണിപ്പുരിൽ 47 പേരാണ് തീവ്രവാദി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അരുണാചൽ–16, അസം–26, മേഘാലയ–7, നാഗാലാൻഡ്–8 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ കൊല്ലപ്പെട്ട സാധാരണക്കാർ.

Read Also: ഒന്നരവര്‍ഷം മുൻപ് കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദേഹങ്ങള്‍ ദ്രവിച്ച നിലയില്‍ കണ്ടെത്തി

അഞ്ചു വർഷത്തിനിടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 43 സുരക്ഷാ സൈനികർക്ക് ജീവഹാനിയുണ്ടായി. ഏറ്റവും കൂടുതൽ സൈനികർക്കു നേരെ ആക്രണമണങ്ങളുണ്ടായത് മണിപ്പുരിലാണ്. 23 സൈനികരാണ് അവിടെ വീരമൃത്യു വരിച്ചത്. ഏറ്റവുമൊടുവിൽ നവംബർ 13ന് ഇന്ത്യ മ്യാൻമർ അതിർത്തിയിൽ ഉണ്ടായ ആക്രമണത്തിൽ അസം റൈഫിൾസ് കേണൽ വിപ്ലവ് ത്രിപാഠിയുൾപ്പെടെ 5 പേർ വീരമൃത്യു വരിച്ചു. കേണലിന്റെ ഭാര്യയും മകനും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ജമ്മു കശ്മീരിൽ 5 വർഷത്തിനിടെ ആക്രമണങ്ങളിൽ ജീവഹാനി സംഭവിച്ച സാധാരണക്കാരുടെ കണക്കുകൾ ഇങ്ങനെ..

2017– 80
2018– 91
2019– 80
2020– 62
2021– 35

പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥർ

2017– 226
2018–238
2019– 140
2020– 106
2021– 86

പരുക്കേറ്റ സാധാരണക്കാർ 5 വർഷത്തിനുള്ളിൽ

2017– 99
2018– 63
2019– 188
2020– 112
2020– 72

shortlink

Post Your Comments


Back to top button