Latest NewsInternational

‘എല്ലാ കോവിഡ് വകഭേദങ്ങൾക്കും ഫലപ്രദമായ ആന്റിബോഡി കണ്ടെത്തി’ : അവകാശവാദവുമായി ചൈനീസ് ശാസ്ത്രജ്ഞർ

ജീവികളിൽ നടത്തിയ പരീക്ഷണങ്ങളും'ഫലപ്രദമെന്ന് ഗവേഷകർ

ബീജിങ്: എല്ലാ കോവിഡ് വകഭേദങ്ങൾക്കും ഫലപ്രദമായ ആന്റിബോഡി കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈനയിലെ ശാസ്ത്രജ്ഞർ. സൺ-യാത്-സൺ, ഷെ ജിയാങ് തുടങ്ങി നിരവധി സർവ്വകലാശാലകളിലെ വിദഗ്ധർ അടങ്ങുന്ന ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ഈ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.

35-ബി-5 എന്ന മോണോക്ലോണൽ ആന്റിബോഡി, വിട്രോ, അഥവാ ടെസ്റ്റ് ട്യൂബ് പരീക്ഷണങ്ങളിലും, ജീവികൾക്കു മേൽ നടത്തുന്ന പരീക്ഷണമായ വിവോ പരീക്ഷണങ്ങളിലും വിജയകരമായതായി കണ്ടെത്തിയിരിക്കുന്നതായാണ് ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചത്. കോവിഡിന്റെ അടിസ്ഥാന വൈറസിലും, ഡെൽറ്റ അടക്കമുള്ള മറ്റു മാരക വകഭേദങ്ങളിലും ചികിത്സയ്ക്കായി ഈ ആന്റിബോഡി ഉപയോഗിക്കാമെന്നാണ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നത്. ലോകത്ത് ഏറ്റവുമധികം മരണങ്ങൾക്ക് ഇടയാക്കിയ ഡെൽറ്റയുടെ മാരക വകഭേദത്തിനെയും നശിപ്പിക്കാൻ ഈ ആന്റിബോഡി പര്യാപ്തമാണ്.

ആന്റിജനിൽ, കോവിഡ് വൈറസ് പറ്റിപ്പിടിക്കുന്ന എപിടോപ് എന്ന ഭാഗത്തെ കേന്ദ്രീകൃതമായായിരിക്കും ഈ ആന്റിബോഡി പ്രവർത്തിക്കുക. ഈ ഭാഗത്തിന് പിന്നീട് ജനിതക വ്യതിയാനം സംഭവിക്കില്ല. വൈറസിന് പിന്നീട് ജനിതക വ്യതിയാനം സംഭവിക്കുന്നതും ഇതു മൂലം തടയാനാകും. ലോകത്തിനു മുന്നിൽ ചോദ്യചിഹ്നമായി നിലകൊള്ളുന്ന കോവിഡ് മഹാമാരിക്ക് തടയിടാൻ ഈ ആന്റിബോഡിയ്ക്ക് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button