KeralaLatest NewsNews

ശബരിമലയില്‍ പമ്പാസ്നാനം ഉൾപ്പെടെയുള്ള ഇളവുകൾ പരിഗണനയില്‍

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ രണ്ട് ദിവസത്തിനകം ഉണ്ടാകാന്‍ സാധ്യത. നീലിമല വഴിയുള്ള യാത്ര, പമ്പാസ്നാനം എന്നിവ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ച് വരുന്നു. ഇളവുകള്‍ അനുവദിക്കുന്നിന് മുന്നോടിയായി റവന്യൂ പൊലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തും നിലിമലയിലും പരിശോധനകള്‍ നടത്തി.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങള്‍ വന്നതോടെ കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ പരമ്പരാഗത നീലിമല പാത വഴിയുള്ള യാത്ര, സന്നിധാനത്ത് വിരിവെക്കല്‍, നേരിട്ടുള്ള നെയ്യഭിഷേകം, പമ്പാസ്നാനം എന്നിവ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. ഇതോടെ ആചാരങ്ങള്‍ മുടക്കം കൂടാതെ നടത്തണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വീണ്ടും സമീപിച്ചത്.

Read Also  :  മുസ്ലീം ലീഗിന് പള്ളിയിൽ കാര്യമുണ്ടെങ്കിൽ, ബി.ജെ.പിയ്ക്ക് അമ്പലങ്ങളിലും കാര്യമുണ്ട്: അരുൺ കുമാർ

നീലിമല പാത തുറക്കുന്നതിന്‍റെ ഭാഗമായി റവന്യൂപൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തപരിശോധന നടത്തി. മരക്കൂട്ടം, ക്യൂ കോംപ്ലക്സ് ,ആശുപത്രികള്‍ എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കി. നീലിമല പാതയുടെ ശുചീകരണം പൂര്‍ത്തി ആയി. ഭസ്മകുളം തീര്‍ത്ഥടകര്‍ക്ക് തുറന്ന് കൊടുക്കും. ജലം മലിനപ്പെടുന്ന പരിശോധിക്കാന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button