Latest NewsInternational

ബൈഡനുമായുള്ള സംവാദത്തിനെത്തിയത് കോവിഡ് സ്ഥിരീകരിച്ച ശേഷം : ഡൊണാൾഡ് ട്രംപിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ

ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജോ ബൈഡനുമായി സംവാദത്തിനെത്തിയത് കോവിഡ് സ്ഥിരീകരിച്ച ശേഷമെന്ന് റിപ്പോർട്ടുകൾ. ട്രംപിന്റെ ഭരണകൂടത്തിൽ, അന്നത്തെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന മാർക്ക് മെഡോസ് ആണ് തന്റെ പുതുതായി ഇറങ്ങിയ ഗ്രന്ഥത്തിൽ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

2020-ൽ നടന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിർസ്ഥാനാർഥി ആയിരുന്നു ഡെമോക്രാറ്റിക് പാർട്ടി നേതാവും ഇപ്പോഴത്തെ പ്രസിഡന്റുമായ ജോ ബൈഡൻ. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന സംവാദത്തിന് മൂന്നു ദിവസം മുൻപ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നാണ് മാംഗോ മെഡോസ് വ്യക്തമാക്കുന്നത്. സെപ്റ്റംബർ 29-നാണ് ഇരുവരും തമ്മിലുള്ള സംവാദം നടന്നത്. പോസിറ്റീവ് ടെസ്റ്റ് റിപ്പോർട്ടിന് തൊട്ടുപിന്നാലെ നടത്തിയ അടുത്ത ടെസ്റ്റിൽ, റിസൾട്ട് നെഗറ്റീവ് ആയിരുന്നുവെന്നും മെഡോസ് പരാമർശിക്കുന്നുണ്ട്.

‘മെഡോസ് മെമ്മോയർ’ എന്ന ഈ പുസ്തകം അമേരിക്കൻ രാഷ്ട്രീയത്തിൽ വൻ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. ഒട്ടേറെപ്പേർ മെഡോസിന്റെ വെളിപ്പെടുത്തലിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, ഡൊണാൾഡ് ട്രംപ് മെഡോസിന്റെ ഈ വെളിപ്പെടുത്തലിനെ പാടേ നിഷേധിക്കുകയാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button