Latest NewsNewsIndia

ഒമിക്രോണ്‍: തമിഴ്നാട്ടില്‍ വാക്സിന്‍ സ്വീകരിക്കാത്ത ആളുകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്

കന്യാകുമാരിയില്‍ വാക്സിന്‍ സ്വീകരിക്കാത്ത ആളുകള്‍ക്ക് മദ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

ചെന്നൈ: കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തമിഴ്‌നാട്. പുതുക്കിയ മാനദണ്ഡ പ്രകാരം വാക്സിന്‍ സ്വീകരിക്കാത്ത ആളുകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിരോധിച്ചു. ഇവരെ വിലക്കുന്നതിലൂടെ വാക്സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നവര്‍ക്കിടയില്‍ വാക്സിനേഷന്‍ പ്രോത്സാഹിപ്പിക്കുകയാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം.

Read Also : അത്യാധുനിക മിസൈലുകള്‍ നിര്‍മ്മിക്കുന്നു: ഭാരത് ഡൈനാമിക്സുമായി കരസേന കരാര്‍ ഒപ്പിട്ടു

ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. പരിശോധന ഫലം വരുന്നതുവരെ ഇവര്‍ വിമാനത്താവളം വിട്ട് പുറത്ത് പോകാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.

ഹൈറിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങളില്‍ നിന്ന് വരുന്നവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. കന്യാകുമാരിയില്‍ വാക്സിന്‍ സ്വീകരിക്കാത്ത ആളുകള്‍ക്ക് മദ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമങ്ങള്‍ സംസ്ഥാനമൊട്ടാകെ കൊണ്ടുവരുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button