ThiruvananthapuramKeralaNattuvarthaLatest NewsNews

പതിനഞ്ചുവയസിൽ എടുക്കേണ്ട കുത്തിവയ്പ്പിന് പകരം കോവിഡ് വാക്സിൻ നൽകിയ നഴ്സിന് സസ്പെൻഷൻ

ആര്യനാട് ആശുപത്രിയിലെ നഴ്സിനെ ആണ് സസ്പെൻഡ് ചെയ്തത്

തിരുവനന്തപുരം: പതിനഞ്ചുവയസിൽ എടുക്കേണ്ട കുത്തിവയ്പ് എടുക്കാനെത്തിയ രണ്ട് വിദ്യാർഥിനികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവത്തിൽ നഴ്സിന് സസ്പെൻഷൻ. ആര്യനാട് ആശുപത്രിയിലെ നഴ്സിനെ ആണ് സസ്പെൻഡ് ചെയ്തത്. ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സന്ദർശിച്ച ശേഷമാണ് നടപടിയെടുത്തത്.

അതേസമയം കോവിഡ് വാക്സീൻ എടുത്ത കുട്ടികൾ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. ശരീരവേദനയും തലകറക്കവും ഉണ്ടെന്ന് കുട്ടികൾ പറഞ്ഞു. ആശുപത്രിയിൽ കിടക്ക കിട്ടാത്തതിനാൽ തറയിൽ ആണ് കിടത്തിയതെന്നും വിദ്യാർഥികൾ പറഞ്ഞു.

Read Also :കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാൾ മ​രി​ച്ചു

കഴിഞ്ഞ ദിവസം രാവിലെ കുളപ്പട സ്വദേശികളായ 3 വിദ്യാർഥിനികൾ ആണ് പ്രതിരോധ കുത്തിവയ്പ് എടുക്കാനായി ആശുപത്രിയിലെത്തിയത്. ഒരു കുട്ടി രക്തഗ്രൂപ്പ് അറിയാൻ ഇരിക്കുന്നതിനിടെ കൂടെ ഉണ്ടായിരുന്ന 2 വിദ്യാർഥിനികൾ 15 വയസിലെ കുത്തിവയ്പ് എടുക്കുന്നതിനായി ഒപി ടിക്കറ്റ് എടുത്തു. തുടർന്ന് ഇരുവർക്കും കോവിഡ് വാക്സിൻ നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button