CricketLatest NewsNewsSports

നാണക്കേടിന്റെ റെക്കോഡില്‍ ധോണിക്കൊപ്പമെത്തി കോഹ്‌ലി

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം റൺസെടുക്കാതെ പുറത്തായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്‍ നായകന്‍ ധോണിയുടെ നാണക്കേടിന്റെ റെക്കോഡിനൊപ്പം. ഒരു കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ കൂടുതല്‍ തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡാണ് കോഹ്‌ലി ധോണിക്കൊപ്പം പങ്കിടുന്നത്.

ഈ വര്‍ഷം ഇതു നാലാം തവണയാണ് കോഹ്‌ലി പൂജ്യത്തിന് പുറത്താകുന്നത്. മുന്‍ നായകന്മാരായ ബിഷന്‍ സിംഗ് ബേദിയും ഇതിഹാസ താരം കപില്‍ ദേവും ഈ നാണക്കേടിന്റെ റെക്കോഡിന്റെ ഭാഗമാണ്. അതോടൊപ്പം മറ്റൊരു റെക്കോഡില്‍ കോഹ്‌ലി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെയും മറികടന്നു.

Read Also:- ഡിസൈനിൽ മാറ്റമില്ല, ഐഫോൺ എസ്ഇ 2022ൽ വിപണയിലെത്തും

ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ നാലാം നമ്പറില്‍ കൂടുതല്‍ തവണ ഡെക്കായിട്ടുള്ള താരമെന്ന നാണക്കേടാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്. 12ാം തവണയാണ് കോഹ്‌ലി ഈ പൊസിഷനില്‍ പൂജ്യത്തിനു പുറത്തായത്. നേരത്തേ സച്ചിനൊപ്പം 11 ഡെക്കുകളുമായി റെക്കോഡ് പങ്കിടുകയായിരുന്നു കോഹ്‌ലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button