KeralaMollywoodLatest NewsNewsEntertainmentKollywood

മരക്കാരെ എഴുതി തോൽപ്പിക്കാൻ ശ്രമിക്കുന്ന ചേട്ടന്മാരോട് ജൂഡ് ആന്റണിയ്ക്ക് പറയാനുള്ളത്

90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയൻ സാറിനൊരു ബിഗ് സല്യൂട്ട്

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തെക്കുറിച്ചു നിരവധി ട്രോളുകളും പ്രചരിക്കുന്നു. ഈ അവസരത്തിൽ മരയ്ക്കാരെക്കുറിച്ചു സംവിധായകൻ ജൂഡ് ആന്റണി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

read also: ഗെ​യിം ക​ളി​ക്കാ​ൻ ഫോ​ണ്‍ ന​ൽ​കിയില്ല : കോ​ട്ട​യത്ത് പ​തി​നൊ​ന്നു​കാ​ര​ൻ തൂങ്ങി മരിച്ചു

‘ഞാൻ ഒരു കടുത്ത ലാലേട്ടൻ ഫാനാണ് , ഞാനൊരു കടുത്ത പ്രിയദർശൻ ഫാനാണ് . ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ഞാൻ മരക്കാർ കണ്ടത് . 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയൻ സാറിനൊരു ബിഗ് സല്യൂട്ട് . ഒരുസിനിമയെയും എഴുതി തോൽപ്പിക്കാൻ പറ്റില്ല. എന്നാലും അതിനു ശ്രമിക്കുന്ന ചേട്ടന്മാരോട് ഒരു കാര്യം മാത്രം പറയാം . ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണ് . ചെറിയ ബഡ്ജറ്റിൽ അത്ഭുതങ്ങൾ കാണിക്കാൻ ഇനിയും മലയാള സിനിമക്ക് കഴിയട്ടെ ‘ – ജൂഡ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button