Latest NewsNewsInternational

ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം, വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന : ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ജനീവ : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നത് പ്രതിസന്ധിയാകുന്നു. പുതിയ വൈറസിന് വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയതോടെ ലോക രാഷ്ട്രങ്ങള്‍ ആശങ്കയിലാണ്. വളരെ വേഗം പടര്‍ന്നുപിടിക്കുന്നതിനാല്‍ ലോകരാജ്യങ്ങള്‍ വന്‍ പ്രതിരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ്. കോവിഡും ലോക്ഡൗണും ഉണ്ടാക്കിയ സാമ്പത്തിക ക്ഷീണത്തില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ കരകയറി വരുന്നതിനിടയിലാണ് ഇപ്പോള്‍ ഒമിക്രോണ്‍ ഭീഷണി ഉയര്‍ത്തുന്നത്.

Read Also : സന്ദീപ് കൊലപാതകം : സിപിഎമ്മും പോലീസും നടത്തുന്ന വ്യാജ പ്രചാരണം നിയമപരമായി നേരിടുമെന്ന് കെ. സുരേന്ദ്രൻ

ഒമിക്രോണ്‍ വകഭേദം തീവ്രമാകുകയാണെങ്കില്‍, അത് വിവിധ രാജ്യങ്ങളെ കര്‍ശന നിയന്ത്രണത്തിലേക്ക് പോകാന്‍ പ്രേരിപ്പിക്കും. ചരക്കു-സേവനങ്ങളുടെ നീക്കത്തിന് ഇത് കനത്ത തിരിച്ചടിയാകും സൃഷ്ടിക്കുക. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ഇപ്പോള്‍ തന്നെ പല രാജ്യങ്ങളിലേക്കും യാത്രാവിലക്കുണ്ട്. തൊഴില്‍ മേഖലയില്‍ അടക്കം വലിയ പ്രതിസന്ധിക്ക് ഇത് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാജ്യങ്ങളും കമ്പനികളും പാപ്പരാവുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാദ്ധ്യതയും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാസികളെയാണ് ഇത് ഏറെ ബാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button