ThiruvananthapuramKeralaNattuvarthaLatest NewsNews

മന്ത്രി മുഹമ്മദ് റിയാസ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അസഹിഷണുതയുണ്ടായിട്ട് കാര്യമില്ല

തിരുവനന്തപുരം: കേരളത്തിലെ റോഡുകള്‍ സംബന്ധിച്ച നടന്‍ ജയസൂര്യയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് രംഗത്ത്. ചിറാപുഞ്ചിയിലെ റോഡുകളുടെ അവസ്ഥ മനസ്സിലാക്കിയിട്ട് തന്നെയാണോ ജയസൂര്യയുടെ പ്രതികരണമെന്ന് അദ്ദേഹം ചോദിച്ചു. നിലവില്‍ റോഡ് പണികള്‍ക്ക് മഴ തടസ്സം നില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെന്നും ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.

‘മന്ത്രി മുഹമ്മദ് റിയാസ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അസഹിഷണുതയുണ്ടായിട്ട് കാര്യമില്ല ചെയ്യുന്ന കാര്യങ്ങള്‍ എന്തിനാണ് വാര്‍ത്തയാക്കുന്നതെന്നാണ് ചിലർ ചോദിക്കുന്നത്. അത്ര അസഹിഷ്ണുത പാടില്ല’. വികെ പ്രശാന്ത് പറഞ്ഞു.

കോട്ടയത്ത് കണ്ടത് കുറുവ സംഘമല്ല: പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് നല്ല രീതിയില്‍ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ നടന്നിരുന്നെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നല്ല പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് തുടര്‍ഭരണം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. റോഡുകള്‍ നന്നാക്കുന്നതിനായി ജനപ്രതിനിധികള്‍ വലിയ പരിശ്രമം നടത്തുന്നുണ്ടെന്നും റോഡുകള്‍ ശോചനീയാവസ്ഥയില്‍ തുടരട്ടെയെന്ന് ആരെങ്കിലും ചിന്തിക്കുമോയെന്നും വികെ പ്രശാന്ത് ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button