KozhikodeKeralaNattuvarthaLatest NewsNews

കോ​ഴി​ക​ളെ വി​ഴു​ങ്ങിയ ശേഷം കോ​ഴി​ക്കൂ​ട്ടി​ൽ തന്നെ സുഖനിദ്ര : ഒടുവിൽ പെ​രു​മ്പാ​മ്പിന് സംഭവിച്ചത്

കോഴികളെ വിഴുങ്ങിയ ക്ഷീണത്തിൽ അവിടെതന്നെ ഉറങ്ങുകയായിരുന്നു

നാ​ദാ​പു​രം: കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി​യ പെ​രു​മ്പാ​മ്പിനെ പി​ടി​കൂ​ടി. താ​ഴെ മു​ട​വ​ന്തേ​രി നൊ​ച്ചി​യി​ൽ അ​ബ്​​ദു​റ​ഹ്മാന്റെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ലാ​ണ് പെ​രു​മ്പാ​മ്പ് എ​ത്തി​യ​ത്.

കൂട്ടിൽ കയറിയ പാമ്പ് ര​ണ്ടു കോ​ഴി​ക​ളെ വി​ഴു​ങ്ങി. തുടർന്ന് കോഴികളെ വിഴുങ്ങിയ ക്ഷീണത്തിൽ അവിടെതന്നെ ഉറങ്ങുകയായിരുന്നു. രാ​വി​ലെ കൂ​ട് തു​റ​ക്കാ​ൻ വീട്ടുകാർ എ​ത്തി​യ​പ്പോ​ഴാ​ണ് കൂ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്.

Read Also : പു​ഴ​യി​ൽ മു​ങ്ങി​യ കൂ​ട്ടു​കാ​രെ ര​ക്ഷി​ച്ച് താരമായി അ​ഹ​മ്മ​ദ് ഫ​വാ​സും മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നും

തുടർന്ന് കു​റ്റ്യാ​ടി ഫോ​റ​സ്​​റ്റ്​ ഓ​ഫി​സി​ൽ അറിയിക്കുകയായിരുന്നു. ​ഫോ​റ​സ്​​റ്റ്​ ഓ​ഫി​സി​ൽ നി​ന്നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. പാമ്പിലെ കാട്ടിൽ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button