ThiruvananthapuramLatest NewsKeralaNattuvarthaNews

പത്തു രൂപ നല്‍കി ദിവസം മുഴുവന്‍ നഗരത്തില്‍ ചുറ്റാം: സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ജനകീയമാക്കുന്നു

90 ബസുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി ഒരുക്കിയിട്ടുള്ളത്

തിരുവനന്തപുരം: സിറ്റി സര്‍ക്കുലര്‍ സര്‍വീസിനെ ജനകീയമാക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. നാളെ മുതല്‍ പത്തു രൂപ നല്‍കി ദിവസം മുഴുവന്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാം. നേരത്തെ അമ്പതു രൂപയായിരുന്നു ബസ് ചാര്‍ജ്. ഇതാണ് ഇപ്പോള്‍ പത്തു രൂപയായി കുറച്ചിരിക്കുന്നത്.

Read Also : യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍: യുപി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയമെന്ന് ജെപി നദ്ദ

നഗരത്തിലെ പ്രമുഖ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടുള്ളതാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസ്. 90 ബസുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി ഒരുക്കിയിട്ടുള്ളത്. 7 റൂട്ടുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.

പഴയ ലോ ഫ്‌ളോര്‍ ബസുകളാണ് ഇതിനായി രൂപം മാറ്റിയിരിക്കുന്നത്. ഓരോ റൂട്ടനുസരിച്ച് ബസുകള്‍ക്ക് റെഡ് സര്‍ക്കിള്‍, ബ്ലൂ, ബ്രൗണ്‍, യെല്ലോ, മജന്ത, ഓറഞ്ച് സര്‍ക്കിള്‍ എന്നിങ്ങനെ പേരും നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button