ErnakulamNattuvarthaLatest NewsKeralaNews

കൊ​ച്ചി​യി​ലെ ഫ്ളാ​റ്റു​ക​ളി​ൽ റെയ്ഡ് : ചെ​ല​വ​ന്നൂ​രി​ലെ ഫ്ളാ​റ്റി​ല്‍ ചൂ​താ​ട്ട കേ​ന്ദ്രം ക​ണ്ടെ​ത്തി

സംഭവത്തില്‍ മാഞ്ഞാലി സ്വദേശി ടിപ്സന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊ​ച്ചി: കൊച്ചിയിലെ ഫ്ളാ​റ്റുകളില്‍ പൊലീസ് റെയ്ഡ്. പരിശോധനയിൽ പൊലീസ് ചൂതാട്ട കേന്ദ്രം കണ്ടെത്തി. ചെലവന്നൂരിലെ ഹീര ഫ്ളാറ്റില്‍ ലക്ഷങ്ങളുടെ ചൂതാട്ടം നടന്നുവെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ മാഞ്ഞാലി സ്വദേശി ടിപ്സന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

മോ​ഡ​ലു​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് കൊ​ച്ചി​യി​ലെ ഫ്ളാ​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന നടന്നത്. കേ​സി​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സൈ​ജു ത​ങ്ക​ച്ച​ന്‍ ഡി​ജെ പാ​ര്‍​ട്ടി ന​ട​ത്തി​യ ചെ​ല​വ​ന്നൂ​ര്‍, മ​ര​ട്, പ​ന​ങ്ങാ​ട്, സൗത്ത്, തേവര, മേ​ഖ​ല​ക​ളി​ലെ ഫ്ളാ​റ്റു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ടൗ​ണ്‍ പ1​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന.

Read Also : ഒരു ടിക്കറ്റിന് വില രണ്ടായിരം: ‘നിര്‍വാണ’ നടത്തിയ ലഹരി പാർട്ടിയിൽ യുവതിയും കൊലക്കേസ് പ്രതിയും, 20 പേര്‍ കസ്റ്റഡിയില്‍

കൊച്ചിയില്‍ പല ഫ്‌ലാറ്റുകളിലും, റിസോര്‍ട്ടുകളിലും ഇത്തരത്തില്‍ പാര്‍ട്ടികള്‍ നടക്കുന്നതായി സൈജു പറഞ്ഞിരുന്നു. ചൂതാട്ടകേന്ദ്രത്തില്‍ ദിവസേന നിരവധി ആളുകളാണ് വന്നു പോയിരുന്നത്. പണത്തിന് പകരം കാര്‍ഡുകളായിരുന്നു ഉപയോഗിച്ചിരുന്നത്. പണം അക്കൗണ്ടിലൂടെയാണ് കൈമാറിയിരുന്നത്. ഫ്‌ലാറ്റില്‍ നടത്തിയ അന്വേഷണത്തില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. കഞ്ചാവിന് ഉപയോഗിക്കുന്ന പേപ്പറുകള്‍ സംഘം കണ്ടെടുത്തു. പിടിയിലായ ടിപ്സനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button