Latest NewsInternational

വീണ്ടും ഗാംബിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് അദാമ ബാരോ : തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് പ്രതിപക്ഷം

ഗോലി നിക്ഷേപിച്ച് നേതാക്കന്മാരെ തിരഞ്ഞെടുക്കുന്ന പ്രത്യേക തരം തിരഞ്ഞെടുപ്പ് രീതി

ബഞ്ചുൾ: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ നടന്ന തിരഞ്ഞെടുപ്പിൽ, വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് അദാമ ബാരോ. ഞായറാഴ്ച, രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ വിവരം പുറത്തു വിട്ടത്. ബാരോയുടെ നാഷണൽ പീപ്പിൾസ് പാർട്ടി, 53-ൽ 40 തിരഞ്ഞെടുപ്പ് മണ്ഡലങ്ങളും പിടിച്ചടക്കി.

ജനങ്ങൾ പെട്ടികളിൽ മാർബിൾ ഗോളങ്ങൾ (ഗോലി) നിക്ഷേപിച്ച് നേതാക്കന്മാരെ തിരഞ്ഞെടുക്കുന്ന പ്രത്യേക തരം തിരഞ്ഞെടുപ്പ് രീതി നിലനിൽക്കുന്ന രാജ്യമാണ് ഗാംബിയ. നിലവിൽ, ലോകത്ത് ഈ രാജ്യത്ത് മാത്രമാണ് ഇങ്ങനെ ജനാധിപത്യ വോട്ടിംഗ് സമ്പ്രദായം നിലനിൽക്കുന്നത്.

എന്നാൽ, ബാരോ തിരിമറി നടത്തിയിട്ടുണ്ടെന്നും, വോട്ടിംഗ് അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. അഞ്ച് പ്രതിപക്ഷ സ്ഥാനാർത്ഥികളാണ് ഈ തിരഞ്ഞെടുപ്പിൽ ബാരോയ്ക്കെതിരെ മത്സരിച്ചിരുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലം എതിരാളികൾ അംഗീകരിച്ചില്ലെന്നു മാത്രമല്ല, ബാരോയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button