ThiruvananthapuramKeralaLatest NewsNews

2022ല്‍ കേരളത്തില്‍ ഒരുലക്ഷം ചെറുകിട സംരംഭങ്ങള്‍ തുടങ്ങുക ലക്ഷ്യമെന്ന് മന്ത്രി പി രാജീവ്

എത്ര സംരംഭകരെ സൃഷ്ടിച്ചുവെന്നതാകണം സംരംഭകത്വ വികസനത്തിന്റെ മാനദണ്ഡമെന്ന് അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: 2022 വ്യവസായ വര്‍ഷമായി കണ്ട് സംസ്ഥാനത്ത് ഒരുലക്ഷം സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിനെ സംരംഭകത്വ വികസനത്തിലെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രപേര്‍ക്ക് പരിശീലനം നല്‍കി എന്നതിലല്ല, എത്ര സംരംഭകരെ സൃഷ്ടിച്ചുവെന്നതാകണം സംരംഭകത്വ വികസനത്തിന്റെ മാനദണ്ഡമെന്ന് അദ്ദേഹം പറഞ്ഞു.

Read Also : ഹെല്‍മെറ്റ് ധരിച്ചില്ല: മകളുടെ മുന്നില്‍ വച്ച് പൊലീസ് യുവാവിന്റെ മുഖത്തടിച്ചു

പശ്ചിമഘട്ട സംരക്ഷണം, തീരസംരക്ഷണം, തണ്ണീര്‍ത്തട സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പരിമിതികള്‍ മനസിലാക്കിയുള്ള വ്യവസായ വികസനമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. സംരംഭകത്വ വികസനത്തിനായി എം.എസ്.എം.ഇകള്‍, ക്ലസ്റ്ററുകള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കപ്പെടണം.

നിലവില്‍ സംസ്ഥാനത്തുള്ള 16 ക്ലസ്റ്ററുകളെ വ്യാപിപ്പിക്കും. ഓരോ ഗ്രാമത്തിലും ചെറിയ ക്ലസ്റ്ററുകള്‍ തുടങ്ങണം. കോമണ്‍ ഫെസിലിറ്റി സെന്ററുകളും കൂടുതലായി ആരംഭിക്കണം. കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മൂവായിരം പേര്‍ക്ക് രണ്ടു ഘട്ടമായി പരിശീലനം നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button