ThiruvananthapuramNattuvarthaLatest NewsKeralaNews

നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് പാഞ്ഞു കയറി അപകടം

നെട്ടയകോണം കൈലാസത്തിൽ അനുരാജിന്റെ വീടിന്റെ മതിലാണ് തകർത്തത്

കഴക്കൂട്ടം : നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് പാഞ്ഞു കയറി വീടിന്റെ മതിലും കാറും തകർത്തു. നെട്ടയകോണം കൈലാസത്തിൽ അനുരാജിന്റെ വീടിന്റെ മതിലാണ് തകർത്തത്.

ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം ഉണ്ടായത്. സമീപത്തെ പുരയിടത്തിൽ വീടു നിർമിക്കാൻ മൺകട്ട കൊണ്ടുവന്നതായിരുന്നു ലോറി.

Read Also : ‘അച്ഛനും ഇപ്പോൾ ആങ്ങളയുമില്ല, ജോലിപോയാലും പ്രശ്നമില്ല, വിവാഹം കഴിച്ചേ മടക്കമുള്ളൂ, അവൾക്കിനി ഞാനുണ്ട്’: നിധിൻ

ലോഡുമായെത്തിയ ലോറിയുടെ നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വീടിന്റെ മതിലും സമീപത്തു കിടന്ന കാറും ലോറി തകർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button