Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: സൗദി കിരീടാവകാശിയെ സ്വാഗതം ചെയ്ത് ശൈഖ് മുഹമ്മദ്

ദുബായ്: ദുബായ് എക്‌സ്‌പോ വേദി സന്ദർശിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സൗദി കിരീടാവകാശിയെ സ്വാഗതം ചെയ്തത്.

Read Also: കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ മരിച്ചയാളുടെ മോതിരം മോഷ്ടിച്ച സംഭവം: പരാതിയിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

ദുബായ് എക്‌സ്‌പോ സംഘടിപ്പിച്ചതിൽ യുഎഇ നടത്തുന്ന മഹത്തായ ശ്രമങ്ങളെ യോഗത്തിൽ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് മുഹമ്മദ് ബിൻ സൽമാൻ യുഎഇയിലെത്തിയത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും വർധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ഇരുവരും തമ്മിൽ ചർച്ച ചെയ്തു.

കഴിഞ്ഞ ദിവസമാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഗൾഫ് പര്യടനം ആരംഭിച്ചത്. ഒമാൻ സന്ദർശിച്ചു കൊണ്ടാണ് അദ്ദേഹം ഗൾഫ് പര്യടനം ആരംഭിച്ചത്. ബഹ്റൈൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും.

Read Also: മസാജിനിടെ ലിംഗത്തിൽ പിടിച്ചു: പത്തൊമ്പത്കാരന്റെ പരാതിയിൽ മസാജ് പാര്‍ലര്‍ ജീവനക്കാരി അറസ്റ്റില്‍

സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് അദ്ദേഹം വിവിധ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നത്. സൗദിയിൽ നടക്കാനിരിക്കുന്ന ജിസിസി ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് സന്ദർശനം. ഈ മാസം പകുതിയോടെ റിയാദിൽ വെച്ചാണ് ജിസിസി ഉച്ചകോടി നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button