ErnakulamLatest NewsKeralaNattuvarthaNews

ശരീരത്തിൽ ബലപ്രയോഗങ്ങളും നഖപ്പാടുകളും ഉണ്ടായിരുന്നു,ചുണ്ട് മുറിഞ്ഞിരുന്നു: മിഷേലിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം. മനുഷ്യരുടെ ബലപ്രയോഗങ്ങളും നഖപ്പാടുകളും മിഷേലിന്റെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നും മൂക്കിന്റെ രണ്ടുഭാഗത്തും നഖം താണ പാടുകളുണ്ടെന്നും മുഖം അമർത്തിപ്പിടിച്ചപ്പോഴുണ്ടായതാണതെന്നും മിഷേലിന്റെ പിതാവ് പറഞ്ഞു. മിഷേലിന്റെ രണ്ടു കൈകളിലും ബലംപ്രയോഗിച്ചതിന്റെ പാടുകളുണ്ടെന്നും ചുണ്ട് മുറിഞ്ഞ നിലയിലായിരുന്നുവെന്നും പിതാവ് ചൂണ്ടിക്കാട്ടി.

‘മിഷേൽ ഉണ്ടോയെന്ന് ചോദിച്ച് ഹോസ്റ്റലിലെ സുഹൃത്ത് എന്നെ വിളിച്ചു. വെള്ളിയാഴ്ചയാണ് അവൾ ഹോസ്റ്റലിലേക്ക് പോയത്. അതുകൊണ്ടാണ് ഞായറാഴ്ച വീട്ടിലേക്കു വരാതിരുന്നതെന്ന് കരുതി. അവൾ പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. ഹോസ്റ്റലിൽ എത്തിയില്ലെന്ന് സുഹൃത്ത് പറഞ്ഞു’. മിഷേലിന്റെ അമ്മ വ്യക്തമാക്കി.

‘ജലപ്രാണികളുടെ യാതൊരുവിധ ആക്രമണങ്ങളും മിഷേലിന്റെ ശരീരത്തിൽ ഉണ്ടായിട്ടില്ല. മറിച്ച് മനുഷ്യരുടെ ബലപ്രയോഗങ്ങളും നഖപ്പാടുകളും ശരീരത്തിൽ ഉണ്ടായിരുന്നു. മൂക്കിന്റെ രണ്ടുഭാഗത്തും നഖം താണ പാടുകളുണ്ട്. മുഖം അമർത്തിപ്പിടിച്ചപ്പോഴുണ്ടായതാണത്. കൈത്തണ്ടയിൽ 4 വിരലുകൾ ആഴത്തിൽ പതിഞ്ഞ് രക്തംകട്ട പിടിച്ച നിലയിലാണ്. മിഷേലിന്റെ രണ്ടു കൈകളിലും ബലംപ്രയോഗിച്ചതിന്റെ പാടുകളുണ്ട്. ചുണ്ട് മുറിഞ്ഞ നിലയിലായിരുന്നു. ഒരു കമ്മൽ വലിച്ചുപൊട്ടിച്ച നിലയിലാണ്. ചെവിയിൽ നിന്ന് ചോരയൊഴുകുന്നുണ്ടായിരുന്നു.’ മിഷേലിന്റെ പിതാവ് പറഞ്ഞു.

താലിബാൻ മതഭ്രാന്തന്മാർക്കിടയിൽ നിന്നും ഭാരതത്തിലേക്ക് : 110 സിഖ് ഹിന്ദു മതക്കാർ ഡൽഹിയിൽ

2017 മാര്‍ച്ച് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൊട്ടടുത്തുള്ള കലൂര്‍ പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് മിഷേൽ പുറത്തുപോയത്. മിഷേലിന്‍റെ കൂട്ടുകാരി വിളിച്ചതോടെയാണ് രാത്രിയായിട്ടും മിഷേല്‍ ഹോസ്റ്റില്‍ എത്തിയിട്ടില്ലെന്ന് വീട്ടുകാര്‍ അറിഞ്ഞത്. പോലീസ് സ്റ്റേഷനില്‍ രക്ഷിതാക്കളോട് അനുതാപപൂർവമുള്ള സമീപനമല്ല ഉണ്ടായത്. പോലീസ് പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്ന് മാതാപിതാക്കൾ പറയുന്നു. മിഷേലിന്‍റെ ഫോണ്‍ വിളിയിലെ സത്യം അന്വേഷിച്ച് കണ്ടെത്താൻ പോലും പോലീസ് തയാറായില്ല.

തുടർന്ന് രക്ഷിതാക്കള്‍ കലൂര്‍ പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. അപ്പോഴേക്കും സമയം രാത്രി പന്ത്രണ്ടുമണികഴിഞ്ഞു. ഫോണ്‍ വിവരങ്ങള്‍ എടുക്കാന്‍ വീട്ടിലെത്തിയ പിതാവിനോട് ബന്ധുക്കള്‍ സ്റ്റേഷനിലേക്ക് വരേണ്ട എന്ന് വിളിച്ചുപറയുകയായിരുന്നു.ഈ സമയത്ത് ഗോശ്രീ പാലത്തിനു താഴെ കായലില്‍ നിന്ന് മിഷേലിന്‍റെ ജഡം പോലീസ് കണ്ടെടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടം ജനറല്‍ ആശുപത്രിയില്‍നിന്ന് മനഃപൂര്‍വം പൊലീസ് മാറ്റിയതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പു തന്നെ മിഷേലിന്‍റെ മരണം ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ പോലീസ് തിടുക്കം കാണിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

നാട്ടിലിറങ്ങിയ കടുവയെ മ​യ​ക്കു​വെ​ടി വ​യ്ക്കാൻ വ​നം​വ​കു​പ്പിന്റെ തീ​രു​മാ​നം

അതേസമയം, മൂന്ന് വര്‍ഷം പൂർത്തിയായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ മുന്നോട്ട് പോകുകയാണ് ക്രൈംബ്രാഞ്ചും. ലോക്കല്‍ പോലീസിനെപ്പോലെ മിഷേലിന്‍റേത് ആത്മഹത്യയാണെന്ന് ക്രൈംബ്രാഞ്ചും അന്വേഷണം നടത്താതെ വിധിയെഴുതിയെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button