Latest NewsInternational

2022 റിപ്പബ്ലിക് ദിനാഘോഷം : അതിഥികളായി എത്തുക അഞ്ച് മധ്യേഷ്യൻ രാജ്യങ്ങൾ

ന്യൂഡൽഹി: വരാൻ പോകുന്ന റിപ്പബ്ലിക് ദിനത്തിൽ മധ്യേഷ്യൻ രാജ്യങ്ങളെ അതിഥികളായി ക്ഷണിച്ച് ഇന്ത്യ. മധ്യേഷ്യൻ രാജ്യങ്ങളായ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി എത്തുന്നത് . രാജ്യത്ത് ഇതാദ്യമായാണ് മധ്യേഷ്യൻ രാജ്യങ്ങൾ അതിഥികളായി ചടങ്ങിൽ പങ്കെടുക്കുന്നത്. 2018ൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പങ്കെടുത്തിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ ഈ രാജ്യങ്ങൾ പങ്കെടുക്കുന്നതോടെ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. ഇന്ത്യയുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാകാനും മധ്യേഷ്യൻ രാജ്യങ്ങൾക്ക് റിപ്പബ്ലിക്ക് ദിനത്തിലൂടെ സാധിക്കും. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ കയറിയതോടെ നിരവധി വിശിഷ്ട വ്യക്തികളാണ് റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി പങ്കെടുത്തത്. 2015ൽ മുൻ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമ, 2016 ൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാന്ദ്, 2017ൽ യു.എ.ഇ ഭരണാധികാരി ബിൻ സൈദ് അൽ നഹ്യാൻ എന്നീ വിശിഷ്ട വ്യക്തികൾ അതിഥികളായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button