Latest NewsIndiaInternational

‘ആത്മനിർഭർ ഭാരത്’ ഇന്ത്യയിൽ ബിസിനസ് ചെയ്യാനുള്ള മികച്ച അവസരം : ബ്രിട്ടീഷ് കമ്പനികൾ

ഡൽഹി: ആത്മനിർഭർ ഭാരത് ഇന്ത്യയിൽ ബിസിനസ് ചെയ്യാനുള്ള മികച്ച അവസരമായി കാണുന്നുവെന്ന് ബ്രിട്ടീഷ് കമ്പനികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ ക്യാമ്പയിൻ, രാഷ്ട്രങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം വളർത്താനുള്ള ഏറ്റവും മികച്ച സാഹചര്യമാണെന്നും അവർ വ്യക്തമാക്കി. 147 വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത്.

വാണിജ്യ ഗവേഷണ സ്ഥാപനമായ ഇന്ത്യ-യുകെ ബിസിനസ് കൗൺസിലാണ് ബുധനാഴ്ച ഈ റിപ്പോർട്ട് പുറത്തു വിട്ടത്. ഇന്ത്യയുമായുള്ള നിർമ്മാണ-സഹകരണ ബന്ധങ്ങൾക്ക് ഇംഗ്ലണ്ടിലെ വലിയൊരു വിഭാഗം വ്യവസായികൾ തയ്യാറാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ബിസിനസ് സാഹചര്യങ്ങൾ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

കോൺഗ്രസ് ഭരണകാലഘട്ടത്തിൽ, ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗിൽ 190 രാഷ്ട്രങ്ങളിൽ ഇന്ത്യ 134-മത് ആയിരുന്നു. എന്നാൽ, നരേന്ദ്രമോദിയുടെ ഭരണകാലത്ത് അത് 63-ലേക്ക് കുതിച്ചുയർന്നു. ഇതും ഭാരതം വ്യവസായ സൗഹൃദ രാഷ്ട്രം ആവുന്നതിന്റെഏറ്റവും വലിയ ഉദാഹരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button