Latest NewsKeralaNews

ഭക്ഷണം നൽകാറില്ല, ജീവിക്കുന്നത് ഭിക്ഷയെടുത്ത്: മാനസിക വെല്ലുവിളി നേരിടുന്ന വൃദ്ധനെ ഉപേക്ഷിച്ച് പള്ളിക്കമ്മിറ്റി

പള്ളി കമ്മിറ്റിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന വൃദ്ധനെ ഉപേക്ഷിച്ച് പള്ളിക്കമ്മിറ്റി. കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അം​ഗം കെ ബൈജുനാഥ് ഉത്തരവ് നൽകിയത്. നടപടി സ്വീകരിച്ച ശേഷം പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പള്ളിക്കമ്മിറ്റി ഉപേക്ഷിതതിനെത്തുടർന്ന് പുതുപ്പാടി ഒടുങ്ങാക്കാട് പള്ളി മഖാം പരിസരത്തെ വെയ്റ്റിം​ഗ് ഷെഡിലാണ് ഒകെ ഹംസ എന്ന എന്ന വയോധികൻ അഭയം പ്രാപിച്ചിരുന്നത്‍.

പുതുപ്പാടി സ്വദേശിയായ ഹംസക്ക് പള്ളി കാന്റീനിൽ നിന്ന് ഭക്ഷണം നൽകാറില്ലെന്നും ഭിക്ഷയെടുത്താണ് ഹംസ ജീവിക്കുന്നതെന്നും കാട്ടി പ്രദേശവാസിയാണ് പരാതി നൽകിയത്. രോ​ഗിയായ പിതാവിന് ഹംസയെ സംരക്ഷിക്കാൻ കഴിയാതെ വന്നപ്പോൾ 5 സെന്റ് സ്ഥലം ഹംസയെ സംരക്ഷിക്കാനായി അദ്ദേ​ഹം പള്ളി കമ്മിറ്റിക്ക് എഴുതി നൽകിയതായും പരാതിയിൽ പറയുന്നു.

Read Also: ഒമിക്രോൺ ഭീതി: കേന്ദ്ര സംഘം കോഴിക്കോട്, കൊവിഡ് പരിശോധന കൂട്ടാൻ നി‍ർദ്ദേശം

ഹംസയ്ക്ക് ​ഗ്രാമ പഞ്ചായത്ത് വീട് വെച്ച് നൽകി. എന്നാൽ ഹംസയെ പള്ളി കമ്മിറ്റി ഉപേക്ഷിക്കുകയാണുണ്ടായതെന്നും പരാതിൽ പറയുന്നു. പള്ളി കമ്മിറ്റിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button