PalakkadKeralaNattuvarthaLatest NewsNews

‘സഞ്ജിത്തിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡുകള്‍ പ്രഹസനം, പൊലീസും നേതാക്കളും ഒത്തു കളിക്കുന്നു’

റെയ്ഡിന് പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ വിവരം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം

പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡുകള്‍ പ്രഹസനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് സഹായിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also : മുസ്ലീം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹം, തൊട്ടതോടെ ഉണര്‍ന്നു: ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം ശ്രമം നടത്തിയെന്ന് പിഎംഎ സലാം

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡിന് പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ വിവരം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള രഹസ്യ ധാരണയാണ് കേസന്വേഷണത്തില്‍ പൊലീസിനെ പുറകോട്ട് വലിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം കേസില്‍ എട്ട് പ്രതികളുണ്ടെന്നാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്ന പ്രതിയുടെ കുറ്റ സമ്മതമൊഴി. അഞ്ച് പേര്‍ ചേര്‍ന്ന് സഞ്ജിത്തിനെ കൊലപ്പെടുത്തിയെന്നും മൂന്ന് പേര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബര്‍ 15ന് ഭാര്യയുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) നെ പ്രതികള്‍ ചവിട്ടി വീഴ്ത്തിയശേഷം നാല് പ്രതികള്‍ കാറില്‍ നിന്നിറങ്ങി വെട്ടി കൊലപ്പെടുത്തിയത്. കാര്‍ ഓടിച്ചിരുന്നയാള്‍ പുറത്തിറങ്ങിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാവിലെ ഏഴ് മണിക്കാണ് തത്തമംഗലത്ത് വച്ച് അഞ്ച് പ്രതികളും കാറില്‍ കയറിയത്. സഞ്ജിത്തിനെ കുറിച്ചുള്ള എല്ലാവിവരങ്ങളും മറ്റ് മൂന്ന് പ്രതികള്‍ക്കും അറിയാമായിരുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button