Latest NewsInternational

കൊടും ഭീകരൻ മൗലാന മസൂദ് അസറിന് സുഖവാസം : പാകിസ്ഥാന്റെ താൽപ്പര്യങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്ക

വാഷിംഗ്ടൺ: ആഗോള ഭീകരരെ വളർത്തുന്നത് പാകിസ്ഥാണെന്ന തെളിവുകളുമായി അമേരിക്ക. 2020ൽ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് യു.എസ് വിദേശകാര്യ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ഭീകരതയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്ന ഇന്ത്യയെ അമേരിക്ക പ്രശംസിക്കുകയും ചെയ്തു. പാകിസ്ഥാനിൽ ഭീകരർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അവർക്ക് എല്ലാവിധ സംരക്ഷണവും നൽകുന്നുണ്ടെന്നും അമേരിക്ക ചൂണ്ടിക്കാണിച്ചു. പല നേതാക്കളും ഭരണകൂടത്തിന്റെ വി.ഐ.പി പട്ടികയിലാണുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.

2015 ലെ ദേശീയ ഭീകരവിരുദ്ധ പദ്ധതി പാകിസ്ഥാനിൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും അമേരിക്ക എടുത്തു പറഞ്ഞു. 2008ലെ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനും ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനുമായ മസൂദ് അസറും, ലഷ്‌ക്കർ തായ്ബയുടെ സജ്ജിദ്ദ് മിറും കുറ്റക്കാരെന്ന് കോടതി വിധിച്ചിട്ടും വേണ്ട നടപടികൾ പാകിസ്ഥാൻ ഇതുവരെ സ്വീകരിച്ചില്ലെന്ന് അമേരിക്ക ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button