Latest News

മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​നം : കാനനപാതയില്‍ പരിശോധന, 30ഓടെ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കും

എ.​ഡി.​എം അ​ര്‍ജു​ന്‍ പാ​ണ്ഡ്ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘമാണ് പാ​ത​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തിയത്

ശ​ബ​രി​മ​ല: ക​രി​മ​ല വ​ഴി​യു​ള്ള കാ​ന​ന​പാ​ത തു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി കാനനപാതയില്‍ പരിശോധന നടത്തി. എ.​ഡി.​എം അ​ര്‍ജു​ന്‍ പാ​ണ്ഡ്ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘമാണ് പാ​ത​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തിയത്. ബു​ധ​നാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ സം​ഘം കാ​ന​ന​പാ​ത​യി​ലൂ​ടെ ന​ട​ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ​ത്.

ഡി​സം​ബ​ര്‍ 30ന് ​പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​നാ​കു​മെ​ന്ന് എ.​ഡി.​എം പ​റ​ഞ്ഞു. വ​നം​വ​കു​പ്പിന്റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ത തെ​ളി​ക്കു​ന്ന ജോ​ലി ആ​രം​ഭി​ച്ചു.

അ​യ്യ​പ്പ​ ഭക്തർക്ക് സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​ന്‍ മു​ക്കു​ഴി​യി​ലും ക​രി​മ​ല​യി​ലും ആ​ശു​പ​ത്രി സം​വി​ധാ​നം തയ്യാറാക്കും. നാ​ല് എ​മ​ര്‍ജ​ന്‍സി മെ​ഡി​ക്ക​ല്‍ കെ​യ​ര്‍ സെൻറ​റു​ക​ളു​ണ്ടാ​കും. വ​നം​വ​കു​പ്പിന്റെ കീ​ഴി​ലു​ള്ള ഇ​ക്കോ ഡെവല​പ്‌​മെൻറ്​ ക​മ്മി​റ്റി​ക​ള്‍ ഒ​രു​ക്കു​ന്ന എ​ട്ട് ഇ​ട​ത്താ​വ​ള​ങ്ങ​ളു​മു​ണ്ടാ​കും.

Read Also : നെറ്റിയിൽ സിന്ദൂരം ചാർത്തി വിവാഹവാഗ്ദാനം നൽകി: 17 കാരിയെ ലോഡ്ജിലെത്തിച്ച് പലതവണ പീഡിപ്പിച്ച യുവാവിന് 25 വര്‍ഷം കഠിനതടവ്

വ​ന​പാ​ത​യി​ലൂ​ടെ രാ​ത്രി വൈ​കി​യു​ള്ള സ​ഞ്ചാ​രം ഒ​ഴി​വാ​ക്കും വി​ധം സ​മ​യം ക്ര​മീ​ക​രി​ക്കും. വൈ​കി​യെ​ത്തു​ന്ന​വ​ര്‍ക്ക് ഇ​ട​ത്താ​വ​ള​ങ്ങ​ളി​ല്‍ വി​ശ്ര​മി​ക്കാ​ന്‍ സൗ​ക​ര്യം ന​ല്‍കും. അ​യ്യ​പ്പ സേ​വാ​സം​ഘ​ത്തിന്റെ അ​ന്ന​ദാ​ന കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​കും. ശു​ചി​മു​റി​ക​ള്‍ സ്ഥാ​പി​ക്കു​ക​യും നി​ല​വി​ലു​ള്ള​വ ന​വീ​ക​രി​ക്കു​ക​യും ചെ​യ്യും.

തീ​ര്‍ഥാ​ട​ക​ര്‍ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് സം​ര​ക്ഷ​ണം ന​ല്‍കു​ന്ന​തി​ന് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ഇ​ട​വി​ട്ട് നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ഒ​രു​ക്കും. 18 കി​ലോ​മീ​റ്റ​ര്‍ പൂ​ര്‍ണ​മാ​യും പെ​രി​യാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ത 35 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ണ്ട്. പ​മ്പാ സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ അ​ജി​ത് കു​മാ​ര്‍, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button