PalakkadLatest NewsKeralaNattuvarthaNewsCrime

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലപാതകം: മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ്

കൊലപാതകത്തിന് സഹായം ചെയ്തവരെയും ഗൂഢാലോചന നടത്തിയവരെയും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരെയും കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക.

പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്. മൂന്ന് ദിവസത്തിനുള്ളില്‍ ആറ് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ഇതുവരെ 12 പേരെ പ്രതി ചേര്‍ത്തുവെന്നും പൊലീസ് അറിയിച്ചു.

Read Also : രഞ്ജിത്ത് കൊലപാതകം: പോപ്പുലര്‍ ഫ്രണ്ടിന് പൊലീസ് പരവതാനി വിരിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

കൊലപാതകത്തിന് സഹായം ചെയ്തവരെയും ഗൂഢാലോചന നടത്തിയവരെയും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരെയും കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക. ഒളിവിലുള്ള പ്രതികള്‍ക്ക് എസ്ഡിപിഐ-പിഎഫ്‌ഐ സംഘടനാ തലത്തില്‍ സഹായം ലഭിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന് ഒരുമാസം കഴിയുമ്പോഴും കേസില്‍ ഇതുവരെ മൂന്നു പ്രതികള്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍ സലാം, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍ എന്നിവരാണ് പിടിയിലായ മൂന്നുപേര്‍.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയില്‍ പങ്കുള്ളവരുമായ അഞ്ച് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. കേസില്‍ എട്ട് പ്രതികളുണ്ടെന്നാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്ന പ്രതിയുടെ കുറ്റ സമ്മതമൊഴി. അഞ്ച് പേര്‍ ചേര്‍ന്ന് സഞ്ജിത്തിനെ കൊലപ്പെടുത്തിയെന്നും മൂന്ന് പേര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ പുറത്തിറങ്ങിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് പ്രതികള്‍ എത്താനിടയുള്ള സ്ഥലങ്ങള്‍ പൊലീസ് നിരീക്ഷിച്ചു വരികയാണ്.

അതേസമയം കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് സഞ്ജിത്തിന്റെ ഭാര്യ ഹര്‍ഷിക. നവംബര്‍ 15ന് ഭാര്യയുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) നെ പ്രതികള്‍ ചവിട്ടി വീഴ്ത്തിയശേഷം പ്രതികള്‍ കാറില്‍ നിന്നിറങ്ങി വെട്ടി കൊലപ്പെടുത്തിയത്. രാവിലെ ഏഴ് മണിക്കാണ് തത്തമംഗലത്ത് വച്ച് അഞ്ച് പ്രതികളും കാറില്‍ കയറിയത്. സഞ്ജിത്തിനെ കുറിച്ചുള്ള എല്ലാവിവരങ്ങളും മറ്റ് മൂന്ന് പ്രതികള്‍ക്കും അറിയാമായിരുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button