Latest NewsInternational

ബോട്ടിൽ തീപിടുത്തം : 32 മരണം, നിരവധി പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശിൽ ബോട്ടിന് തീ പിടിച്ച് 32 പേർ മരിച്ചു. 100 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തെക്കൻ ബംഗ്ലാദേശിലെ ജലാകത്തിയിലാണ് അപകടമുണ്ടായത്. തലസ്ഥാനമായ ധാക്കയിൽ നിന്നും ബർഗുണയിലേക്ക് യാത്രികരുമായി പോയിരുന്ന ഒബിജാൻ 10 എന്ന ബോട്ടിനാണ് തീ പിടിച്ചത്.

തീ ഉയരുന്നതു കണ്ട് യാത്രികരിൽ ചിലർ നദിയിലേക്ക് എടുത്ത് ചാടി രക്ഷപ്പെട്ടു. എന്നാൽ, നീന്തലറിയാത്തവരിൽ പലരും മുങ്ങി മരിക്കുകയും ചെയ്തു. 500 പേരോളമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റവരിൽ ചിലരുടെ അവസ്ഥ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനു മുൻപും ബംഗ്ലാദേശിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മിക്ക ബോട്ടുകളും ബംഗ്ലാദേശിൽ സർവീസ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button