PalakkadKeralaNattuvarthaLatest NewsNews

സഞ്ജിത് വധക്കേസ്: എസ്‌ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നാല് പേരുടെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് വധക്കേസില്‍ പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. എസ്‌ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നാല് പേരുടെ ലുക്കൗട്ട് നോട്ടിസാണ് പുറത്തിറക്കിയത്. കൊലപാതകത്തിന് ഒത്താശ ചെയ്തവരുടെയും പ്രതികളെ രക്ഷപെടാന്‍ ശ്രമിച്ചവരുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

കൊഴിഞ്ഞാംപാറ സ്വദേശി ഹാറൂണ്‍, ആലത്തൂര്‍ സ്വദേശി നൗഫല്‍, മലപ്പുറം സ്വദേശിയായ ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീര്‍ എന്നീ പ്രതികൾക്ക് വേണ്ടിയാണ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്. കേസിലുള്‍പ്പെട്ട മുഴുവന്‍ പേരും പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്‌ഡിപിഐയുടെയും പ്രവര്‍ത്തകരാണ്. അതേസമയം, കൊലപാതകത്തിന് ആയുധങ്ങള്‍ തയ്യാറാക്കി നല്‍കിയ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button