Latest NewsNewsInternational

സ്ത്രീകളുടെ യാത്രകൾക്ക് നിയന്ത്രണങ്ങളുമായി താലിബാൻ: സ്ത്രീകൾ ഹിജാബ് ധരിച്ചെന്ന് വാഹന ഉടമകൾ ഉറപ്പു വരുത്തണം

ദീർഘദൂര യാത്രകൾ ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുക്കളായ പുരുഷന്മാർ ഉണ്ടായിരിക്കണം

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ സ്ത്രീകളുടെ യാത്രകൾക്ക് കർശന നിയന്ത്രണങ്ങളുമായി താലിബാൻ. ദീർഘദൂര യാത്രകൾ ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുക്കളായ പുരുഷന്മാർ ഉണ്ടായിരിക്കണം എന്നാണ് താലിബാൻ മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ്. 72 കിലോമീറ്ററിലേറെ ദുരം സഞ്ചരിക്കുന്ന സ്ത്രീകൾക്കൊപ്പമാണ് ബന്ധുക്കളായ പുരുഷന്മാർ ഉണ്ടാകേണ്ടത്.

ബന്ധുക്കളായ പുരുഷന്മാർ കൂടെ ഇല്ലെങ്കിൽ ഇവരെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും നിർബന്ധമായും സ്ത്രീകൾ ഹിജാബ് ഹിജാബ് ധരിച്ചിട്ടുണ്ട് എന്ന് വാഹന ഉടമകൾ ഉറപ്പു വരുത്തണമെന്നും താലിബാൻ മന്ത്രാലയ വക്താവ് സാദിഖ് ആകിഫ് മുജാഹിർ വ്യക്തമാക്കി.

യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. ടെലിവിഷൻ ചാനലുകളിൽ കൂടി നാടകങ്ങളും വനിതാ അഭിനേതാക്കളുടെ ദൃശ്യങ്ങളും പ്രദർശിപ്പിക്കരുതെന്നുമുള്ള നിർദേശം വന്നതിന് പിന്നാലെയാണ് സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പുരുഷന്മാരും കൂടെ ഉണ്ടായിരിക്കണമെന്ന നിർദേശം താലിബാൻ പുറപ്പെടുവിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button