Latest NewsDevotional

ത്രികാലങ്ങളെ നിയന്ത്രിക്കുന്ന കാശിയിലെ കാലഭൈരവൻ.

സമയത്തിനു മേൽ നിയന്ത്രണമുള്ള പരമശിവന്റെ ഉഗ്രരൂപമാണ് കാലഭൈരവൻ. പ്രതികാരത്തിന്റെ ഭഗവാനായും അദ്ദേഹം അറിയപ്പെടുന്നു. ലോകത്തിന്റെ മോക്ഷകവാടമായ കാശിയുടെ കാവൽക്കാരനാണ് കാശികാപുരാധി നാഥൻ കാലഭൈരവൻ നിലകൊള്ളുന്നത്. നാലു കൈകളിലും ആയുധങ്ങൾ ധരിച്ച, തലയോട്ടികളും സർപ്പങ്ങളും കൊണ്ട് മാല ധരിച്ച രൂപമാണ് ഭാഗവാന്റേത്.

ജഗദ്ഗുരു ആദി ശങ്കരാചാര്യർ രചിച്ച കാലഭൈരവാഷ്ടകം, ഭഗവാന് ഏറ്റവും പ്രിയപ്പെട്ടതായി കരുതുന്നു.

 

ശ്രീ കാലഭൈരവാഷ്ടകം

ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം
വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം । var
നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം
കാശികാപുരാധിനാഥകാലഭൈരവം ഭജേ ॥ 1॥

ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം
നീലകണ്ഠമീപ്സിതാര്‍ഥദായകം ത്രിലോചനം ।
കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം
കാശികാപുരാധിനാഥകാലഭൈരവം ഭജേ ॥ 2॥

ശൂലടംകപാശദണ്ഡപാണിമാദികാരണം
ശ്യാമകായമാദിദേവമക്ഷരം നിരാമയം ।
ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം
കാശികാപുരാധിനാഥകാലഭൈരവം ഭജേ ॥ 3॥

ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം
ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹം ।
വിനിക്വണന്‍മനോജ്ഞഹേമകിങ്കിണീലസത്കടിം
കാശികാപുരാധിനാഥകാലഭൈരവം ഭജേ ॥ 4॥

ധര്‍മസേതുപാലകം ത്വധര്‍മമാര്‍ഗനാശകം
കര്‍മപാശമോചകം സുശര്‍മദായകം വിഭും ।
സ്വര്‍ണവര്‍ണശേഷപാശശോഭിതാംഗമണ്ഡലം
കാശികാപുരാധിനാഥകാലഭൈരവം ഭജേ ॥ 5॥

രത്നപാദുകാപ്രഭാഭിരാമപാദയുഗ്മകം
നിത്യമദ്വിതീയമിഷ്ടദൈവതം നിരംജനം ।
മൃത്യുദര്‍പനാശനം കരാലദംഷ്ട്രമോക്ഷദം
കാശികാപുരാധിനാഥകാലഭൈരവം ഭജേ ॥ 6॥

അട്ടഹാസഭിന്നപദ്മജാണ്ഡകോശസംതതിം
ദൃഷ്ടിപാതനഷ്ടപാപജാലമുഗ്രശാസനം ।
അഷ്ടസിദ്ധിദായകം കപാലമാലികാധരം
കാശികാപുരാധിനാഥകാലഭൈരവം ഭജേ ॥ 7॥

ഭൂതസംഘനായകം വിശാലകീര്‍തിദായകം
കാശിവാസലോകപുണ്യപാപശോധകം വിഭും ।
നീതിമാര്‍ഗകോവിദം പുരാതനം ജഗത്പതിം
കാശികാപുരാധിനാഥകാലഭൈരവം ഭജേ ॥ 8॥

॥ ഫല ശ്രുതി ॥
കാലഭൈരവാഷ്ടകം പഠംതി യേ മനോഹരം
ജ്ഞാനമുക്തിസാധനം വിചിത്രപുണ്യവര്‍ധനം ।
ശോകമോഹദൈന്യലോഭകോപതാപനാശനം
പ്രയാന്തി കാലഭൈരവാംഘ്രിസന്നിധിം നരാ ധ്രുവം ॥

shortlink

Post Your Comments


Back to top button