ThiruvananthapuramKeralaNattuvarthaLatest NewsNews

സംസ്ഥാന തലസ്ഥാനത്ത് നേ​രി​യ ഭൂ​ച​ല​നം

ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നി​നും 12 നും ​ഇ​ട​യ്ക്കാ​ണ് ഭൂ​ച​ല​നം ഉണ്ടായത്

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യു​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നി​നും 12 നും ​ഇ​ട​യ്ക്കാ​ണ് ഭൂ​ച​ല​നം ഉണ്ടായത്.

പൂ​ഴ​നാ​ടി​നും വെ​ള്ള​റ​ട​യ്ക്കും ഇ​ട​യ്ക്ക് ഏ​താ​ണ്ട് 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് ച​ല​നം അനുഭവപ്പെട്ടത്. നെ​യ്യാ​ർ​ഡാം നി​ര​പ്പു​കാ​ല, പ​ന്ത എ​ന്നി​വി​ട​ങ്ങ​ളി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. വാ​ഴി​ച്ചാൽ, പേ​രെ​ക്കോ​ണം, മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലും ച​ല​ന​മു​ണ്ടാ​യി. ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദം കേ​ൾ​ക്കു​ക​യും വീ​ടു​ക​ളി​ൽ ടി​വി സ്റ്റാ​ൻ​ഡു​ക​ൾ കു​ലു​ങ്ങു​ക​യും പാ​ത്ര​ങ്ങ​ൾ ത​റ​യി​ൽ വീ​ഴു​ക​യും ചെ​യ്തു.

Read Also : സ്‌കോട്ട് ബോളണ്ട് ഇനി ഓസ്‌ട്രേലിയയ്ക്കായി ടെസ്റ്റ് കളിക്കാൻ സാധ്യതയില്ല: റിക്കി പോണ്ടിംഗ്

അതേസമയം ഭൂ​ച​ല​ന​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ജ​ല​സേ​ച​ന​വ​കു​പ്പ് ശ്ര​മം ആരംഭിച്ചു. ഡാ​മി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ആ​ക്‌​സി​ല​റോ​മീ​​റ്റ​ർ എ​ന്ന ഉ​പ​ക​ര​ണം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button