Latest NewsKeralaNewsLife StyleDevotionalSpirituality

കുടുംബ ജീവിതത്തില്‍ എപ്പോഴും കലഹമാണോ ? വീട്ടില്‍ വഴക്കുണ്ടാകുന്നതിന്റെ പ്രധാന കാരണം അറിയാം

വീടിന്റെ പ്രധാന വാതില്‍ മറ്റൊരു വീടിന്റെ പ്രധാന വാതിലിനു നേര്‍ക്കല്ല തുറക്കുന്നത്

വീട് ഒരു കുടുംബത്തിന്റെ ഒത്തുചേരലിന്റെ ഇടമാണ്. അതുകൊണ്ട് തന്നെ സമാധാനവും ഐശ്വര്യവും നിറഞ്ഞു നിൽക്കുന്ന ഒന്നായി വീട് നിൽക്കണമെങ്കിൽ വഴക്കുകൾ പാടില്ല. നിസ്സാര കാര്യങ്ങളിൽ പോലും വഴക്കിടുന്ന പങ്കാളികളാണ് ഇപ്പോൾ കൂടുതലും. കുടുംബ ജീവിതത്തില്‍ എന്നും കലഹമായാൽ നിരാശയായിരിക്കും ഫലം. വീടിനുള്ളിൽ കലഹം ഉണ്ടാകുന്നതിനു ഒരു കാരണം വാസ്തുവാണ്. അതിനെക്കുറിച്ചു നിങ്ങൾക്ക് അറിയാമോ?

വീടിന്റെ വാസ്‌തു ശരിയല്ലെങ്കില്‍ വീട്ടില്‍ വഴക്കുകളുണ്ടാകും. തെക്കു പടിഞ്ഞാറായി വീട് പണിതാല്‍ കലഹം വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. തെക്കു കിഴക്കു വരുന്ന രീതിയില്‍ വീടുപണിതാല്‍ ഭയമായിരിക്കും ഫലം. വീടിന്റെ മുറികളുടെ കാര്യത്തിലും അതീവ ശ്രദ്ധവേണം.

വീടിന്റെ പ്രധാന വാതില്‍ മറ്റൊരു വീടിന്റെ പ്രധാന വാതിലിനു നേര്‍ക്കല്ല തുറക്കുന്നത് എന്ന് ഉറപ്പുവരുത്തണം. പ്രധാനവാതിലില്‍ നിഴല്‍ വീഴാത്ത വിധമായിരിക്കണം വീടിന്റെ നിര്‍മ്മാണം. താഴത്തെ നിലയിലുള്ള വാതിലുകളുടെയും ജനാലകളുടെയും എണ്ണം മുകളിലത്തെ നിലയിലുള്ളവയുടെ എണ്ണത്തെക്കാള്‍ കൂടിയിരിക്കണമെന്നും ചില വിദഗ്ധർ പറയുന്നു.

വീടിന്റെ വടക്കു കിഴക്ക് മൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഉപയോഗയോഗ്യമല്ലാത്ത വസ്തുക്കള്‍ വീടിനുള്ളില്‍ സൂക്ഷിക്കരുത്. ബീമിനു താഴെ കിടക്ക സ്ഥാപിക്കരുത്. ടോയ്‌ലറ്റ്, അടുക്കള, പൂജാമുറി എന്നിവ ഒരിക്കലും അടുത്തടുത്തായി നിര്‍മ്മിക്കരുത്.

പ്രധാന വാതിലില്‍ നിന്നാല്‍ കാണുന്ന വിധത്തിലാവരുത് അടുക്കള. അടുക്കളയുടെ വടക്ക് കിഴക്ക് ഭാഗത്ത് കണ്ണാടി, വാഷ്‌ബെയ്സിന്‍, സിങ്ക് എന്നിവ സ്ഥാപിക്കുന്നത് നന്നായിരിക്കും. വീട് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ മധ്യഭാഗത്ത് ഒരിക്കലും കിണര്‍ കുഴിക്കരുത്. ഇത്തരം ചില വാസ്തു രീതികൾ പരീക്ഷിക്കുന്നത് വീടിന്റെ സമാധാനത്തെ നിലനിർത്തുന്നതിന് സഹായകരമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button