Latest NewsNewsInternationalGulfQatar

ജനുവരി രണ്ടു മുതൽ ഒരാഴ്ച്ചത്തേക്ക് സ്‌കൂളുകളിൽ ഓൺലൈൻ പഠനം: തീരുമാനവുമായി ഖത്തർ

ദോഹ: ജനുവരി 2 മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തെ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം ഏർപ്പെടുത്താൻ തീരുമാനിച്ച് ഖത്തർ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ കാലയളവിൽ രാജ്യത്തെ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് നേരിട്ടെത്തുന്നതിന് അനുമതി നൽകില്ല. രാജ്യത്തെ കിന്റർഗാർട്ടനുകൾക്കും, മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്കും ഈ തീരുമാനം ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Read Also: ‘2021 ലെ എന്റെ ന്യൂസ്മേക്കർ നാരദന്റെ വീണയുടെ ‘അവകാശി’യായ ‘ഡോക്ടർ’ മോൻസൺ’: ശ്രീജിത്ത് പണിക്കർ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സുരക്ഷിതമായ അധ്യയനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം വിശദമാക്കി. അധ്യാപകർക്കും മറ്റു ജീവനക്കാർക്കും ഈ കാലയളവിൽ വിദ്യാലയങ്ങളിൽ നേരിട്ടെത്താം. കുട്ടികൾ ഓൺലൈൻ പഠനം കൃത്യമായി നേടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി.

Read Also: അനുപമയുടെയും അജിത്തിന്റെയും വിവാഹം: മാതൃകാപരം, കുഞ്ഞിന് മാതാപിതാക്കളുടെ വിവാഹം കൂടാൻ പറ്റിയല്ലോ എന്ന് സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button