KannurKeralaNattuvarthaLatest NewsNews

തകരാറില്ലാത്ത റോഡിനു മുകളിൽ വീണ്ടും ടാറിങ് നടത്തി പൊതുമരാമത്ത് വകുപ്പ്: പ്രതിഷേധവുമായി നാട്ടുകാർ

ചെറുപുഴ: മെക്കാഡം ടാറിങ് ചെയ്ത തകരാറില്ലാത്ത റോഡിനു മുകളിൽ വീണ്ടും ടാറിങ് നടത്തിയ പൊതുമരാമത്ത് വകുപ്പിന്റെ നടപടിയിൽ പ്രതിഷേധം. ചെറുപുഴ-പുളിങ്ങോം റോഡിൽ അപകടാവസ്ഥയിലായിരുന്ന വാഴക്കുണ്ടത്തെ കലുങ്ക് പുനർനിർമിക്കുന്നതിന്റെ ഭാഗമായി കലുങ്കിന്റെ ഇരുവശത്തു നിന്നും 10 മീറ്ററോളം ഭാഗത്തെ ടാറിങ് പൊളിച്ചു നീക്കിയിരുന്നു. ഈ ഭാഗം മാത്രം ടാറ് ചെയ്യുന്നതിനു പകരം കലുങ്കിന്റെ ഇരുവശങ്ങളിലുമായി തകരാറില്ലാത്ത റോഡിൽ 100 മീറ്റർ ഭാഗം ടാറിങ് നടത്താൻ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. കാൽനടയാത്ര ചെയ്യാൻ പോലും സാധിക്കാത്ത ഒട്ടേറെ റോഡുകൾ ഉള്ളപ്പോൾ യാതൊരു തകരാറുമില്ലാത്ത റോഡ്‌ വീണ്ടും ടാറ് ചെയ്യാനുള്ള അധികൃതരുടെ നീക്കമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. 13 വർഷം മുൻപാണു ചെറുപുഴ -പുളിങ്ങോം റോഡ് മെക്കാഡം ടാറിങ് നടത്തിയത്.

‘കൊക്കെയ്ന്‍ അടിച്ചാല്‍ നല്ല മൂഡ് ആണ് ഗയ്‌സ്’: യൂട്യൂബ് വീഡിയോകൾക്ക് വൻ പ്രചാരണം, കണ്ണടച്ച് അധികൃതർ

നിലവിൽ റോഡിന് കാര്യമായ കേടുപാടുകളൊന്നുമില്ല. ഇതിനു ശേഷം മെക്കാഡം ടാറിങ് നടത്തിയ പല റോഡുകളും തകരാൻ തുടങ്ങി. യാതൊരു തകരാറുമില്ലാത്ത റോഡിന് മുകളിൽ വീണ്ടും ടാറിങ് നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മരാമത്ത് വകുപ്പ് മന്ത്രിക്ക് അടുത്ത ദിവസം തന്നെ പരാതി നൽകാനാണ് പ്രദേശവാസികളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button