Latest NewsNewsIndia

ആ നിഗൂഢ ഗ്രാമത്തില്‍ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം : നിരവധി തെളിവുകള്‍

മോസ്‌കോ : റഷ്യയിലെ ഒരു ചെറിയ ഗ്രാമം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.
പാരാനോര്‍മല്‍ സംഭവങ്ങളില്‍ വിശ്വസിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമെന്നാണ് റഷ്യയിലെ ഈ ചെറുഗ്രാമം അറിയപ്പെടുന്നത്. അത്രയേറെ തവണയാണ് ഇവിടെ ഏലിയനുകളെ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഗ്രാമത്തിന്റെ പേരിലെ ആദ്യാക്ഷരമെടുത്ത് ബര്‍മുഡ ട്രയാംഗിള്‍ പോലെ ‘എം ട്രയാംഗിള്‍’ എന്നാണ് ഈ ഗ്രാമം അറിയപ്പെടുന്നത്.

Read Also : ഇന്ത്യയുടെ ഹൃദയഭൂമിയായ യുപിയും, കണ്ണായ ലക്ഷദ്വീപും പഴയ ഭരണാധികാരികൾ അവഗണിക്കുകയായിരുന്നു: എപി അബ്ദുള്ളക്കുട്ടി

റഷ്യയിലെ പേം മേഖലയിലാണ് ഈ ഗ്രാം. അതിനാല്‍ത്തന്നെ പേം അബ്‌നോര്‍മല്‍ സോണ്‍ എന്നും പേരുണ്ട്. 1980കളിലാണ് ഇവിടെ ആദ്യമായി ഏലിയനുകളെ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. 1983ലെ ഒരു മഞ്ഞുകാലത്ത് ജിയോളജിസ്റ്റ് എമില്‍ ബഷൂറിന്‍ ഇവിടെ വേട്ടക്കിറങ്ങിയതായിരുന്നു. അപ്പോഴാണ് ആകാശത്ത് വൃത്താകൃതിയില്‍ ഒരു വസ്തു തെന്നിത്തെന്നി പോകുന്നതായി കണ്ടെത്തിയത്. അതെവിടെനിന്നാണു പറന്നുയര്‍ന്നതെന്നു കണ്ടെത്താന്‍ ഓടിയെത്തിയ എമിലിനെ കാത്തിരുന്നത് ഒരു അസാധാരണ കാഴ്ചയായിരുന്നു. മഞ്ഞില്‍ ഏകദേശം 63 മീറ്റര്‍ വ്യാസത്തില്‍ കൃത്യമായി വരച്ചതു പോലുള്ള വൃത്തങ്ങള്‍.

നേരത്തേ തന്നെ പ്രദേശത്ത് ഇത്തരം പറക്കും വസ്തുക്കളെ കണ്ടിരുന്നുവെന്ന് അവിടുത്തുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരമൊരു തെളിവ് കിട്ടും വരെ അധികമാരും വിശ്വസിച്ചിരുന്നില്ലെന്നു മാത്രം. രാത്രിയില്‍ ഇടിമിന്നല്‍ പോലെ വൃത്താകൃതിയിലുള്ള വെളിച്ചവും പതിവാണെന്നാണു പറയപ്പെടുന്നത്. സില്‍വ നദിയ്ക്കു സമീപമാണ് ഈ ഗ്രാമം. നദിയുടെ തീരത്ത് പലപ്പോഴും യതിക്ക് സമാനമായ കൂറ്റന്‍ മഞ്ഞുമനുഷ്യനെ കണ്ടെന്നു വരെ റിപ്പോര്‍ട്ടുകളുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button