Latest NewsIndia

പഞ്ചാബിലും കോൺഗ്രസ് തകർന്നടിയുന്നു: മുതിർന്ന നേതാക്കൾ ബിജെപിയിൽ ചേർന്നു

സാമ്പത്തികമായി തകർന്നു നിൽക്കുന്ന കോൺഗ്രസിന്റെ അടിത്തറയിളക്കിയാണ് സിദ്ദുവിന്റെ ചില പ്രഖ്യാപനങ്ങൾ.

ലുധിയാന: പഞ്ചാബിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ ചേരിപ്പോര് തുടരുന്നതിനിടെ പാർട്ടിയിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞു പോക്ക്.  ഹർ പ്രമീത് കൗർ ബബ്ലയും ഭർത്താവും മുതിർന്ന കോൺഗ്രസ് നേതാവുമായ ദേവീന്ദർ സിംഗ് ബബ്ലയും ബിജെപിയിൽ ചേർന്നു. അതേസമയം സാമ്പത്തികമായി തകർന്നു നിൽക്കുന്ന കോൺഗ്രസിന്റെ അടിത്തറയിളക്കിയാണ് സിദ്ദുവിന്റെ ചില പ്രഖ്യാപനങ്ങൾ.

സിദ്ദു ഔദ്യോഗികമായിട്ടല്ലെങ്കിലും സ്വന്തം നിലയ്ക്ക് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതാണ് കോണ്‍ഗ്രസിന് തലവേദനയാവുന്നത്.മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പരസ്യമായി തന്നെ സിദ്ദു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന് ഇനി അദ്ദേഹവുമായി സംസാരിക്കുമോ എന്ന് പോലും സംശയമാണ്. ‘കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസത്തില്‍ രണ്ടായിരം രൂപ വെച്ച് നല്‍കും. ഒപ്പം എട്ട് ഗ്യാസ് സിലിണ്ടറുകള്‍ മാസത്തില്‍ ലഭിക്കുകയും ചെയ്യും.’ പഞ്ചാബിലെ ബര്‍നാല ജില്ലയിലെ പ്രചാരണത്തിലാണ് സിദ്ദു പ്രഖ്യാപനം നടത്തിയത്.

ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് വനിതാ വോട്ടര്‍മാരുടെ പിന്തുണയുണ്ട്. ഇതിനെ മറികടക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്. പഞ്ചാബ് കടബാധ്യതയിലൂടെയാണ് കടന്നുപോകുന്നതെന്നും, വൈകാതെ പാപ്പരാകുമെന്നും സിദ്ദു തുറന്നടിച്ചു. ‘സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായിരിക്കുകയാണ്. ജനക്ഷേമമാണ് എനിക്ക് ആവശ്യം. എങ്ങനെയാണ് നമ്മള്‍ ജനക്ഷേമ സംസ്ഥാനമാകുക. നമ്മള്‍ കടക്കെണിയിലാണ്.’

‘സ്വാധീനമുള്ളവരാണ് ജനങ്ങളുടെ പണം ഉപയോഗിക്കുന്നത്. ഈ കൊള്ളയാണ് അവസാനിപ്പിക്കേണ്ടത്. ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ സര്‍ക്കാരിനെ കുറിച്ച് നല്ലത് പറയാന്‍ ഞാനില്ല. ജനങ്ങള്‍ അത് തീരുമാനിക്കട്ടെ. ആരുമായും മത്സരത്തിനില്ല. ‘ എന്നോട് തന്നെയാണ് മത്സരമെന്നും സിദ്ദു പ്രഖ്യാപിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button