Latest NewsNewsInternationalKuwaitGulf

കുവൈത്ത് മടുത്തെന്ന് പ്രവാസികൾ, പ്രവാസികളുടെ അപ്രിയ രാജ്യമായി കുവൈത്ത് തന്നെ ഒന്നാമത്

കുവൈത്ത് സിറ്റി: പ്രവാസികളുടെ അപ്രിയ രാജ്യമായി കുവൈത്ത്. എട്ട് വർഷത്തിനിടെ ഏഴാം തവണയും പ്രവാസികളുടെ അപ്രിയ രാജ്യമായി കുവൈത്ത് മാറി. എക്‌സ്പാറ്റ് ഇൻസൈഡർ സർവ്വേയിലാണ് കുവൈത്ത് പ്രവാസികളുടെ അപ്രിയ രാജ്യമാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. അൽ അൻബാ പത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

Read Also: രാജ്യത്ത് പ്രകടനം നടത്താനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്: ഇത് ഇന്ത്യാ രാജ്യമാണ്, പാക്കിസ്ഥാനല്ലെന്ന് കെ. സുരേന്ദ്രന്‍

45 ശതമാനം പേർക്കും കുവൈത്തിൽ സ്ഥിരതാമസമാക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് സർവ്വേയിൽ പറയുന്നത്. 51 ശതമാനം പേർക്ക് പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നതിൽ പ്രശ്നമുണ്ട്. 62 ശതമാനം ആളുകൾക്ക് പ്രാദേശിക സുഹൃത്തുക്കളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നും സർവ്വേ വ്യക്തമാക്കുന്നു.

വർക്കിംഗ് എബ്രോഡ് ഇൻഡക്സിന് കീഴിൽ വർക്ക്-ലെഷർ, കരിയർ പ്രോസ്പെക്ട്സ്- സംതൃപ്തി എന്നീ ഉപവിഭാഗങ്ങളിൽ കുവൈത്ത് മോശം പ്രകടനം കാഴ്ചവെക്കുന്നു. സർവ്വേയിൽ പങ്കെടുത്തവരിൽ 31 ശതമാനം പേരും തങ്ങളുടെ ജോലികളിൽ അതൃപ്തരാണ്, 34 ശതമാനം പേർ തങ്ങളുടെ തൊഴിൽ-ജീവിത സന്തുലിതാവസ്ഥയിൽ അതൃപ്തരാണെന്നും സർവ്വേ സൂചിപ്പിക്കുന്നു.

Read Also: ‘കഷ്ടം ടീച്ചറെ’: വിവാഹപ്രായം ഉയർത്തുന്നത് മധുരത്തിൽ പൊതിഞ്ഞ വിഷമെന്ന് പറഞ്ഞ കെ.കെ ശൈലജയെ പഴയ കാര്യം ഓർമിപ്പിച്ച് ജസ്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button