KeralaNattuvarthaLatest NewsNewsIndia

കല്ലുകൾ പിഴുതെറിഞ്ഞാൽ കെ റയിൽ ഇല്ലാതാവില്ലെന്ന് കോടിയേരി, ഡിഎൻഎ ഫലം പൂഴ്ത്തിവച്ചാൽ പിതൃത്വം ഇല്ലാതാവില്ലെന്ന് ജനങ്ങൾ

തിരുവനന്തപുരം: കല്ലുകൾ പിഴുതെറിഞ്ഞാൽ കെ റയിൽ ഇല്ലാതാവില്ലെന്ന കോടിയേരിയുടെ പ്രസ്ഥാവനയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ജനങ്ങൾ രംഗത്ത്. കല്ലുകൾ പിഴുതെറിഞ്ഞാൽ കെ റയിൽ ഇല്ലാതാവില്ലെന്ന് പറഞ്ഞ കോടിയേരിയ്ക്ക് ഡിഎൻഎ ഫലം പൂഴ്ത്തിവച്ചാൽ പിതൃത്വം ഇല്ലാതാവില്ലെന്നാണ് ജനങ്ങൾ മറുപടി നൽകിയത്.

Also Read:ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം..!

കെ റയിൽ പദ്ധതിയ്ക്കെതിരെ കേരളത്തിൽ മുഴുവൻ വലിയ പ്രതിഷേധങ്ങളാണ് രൂപപ്പെടുന്നത്. വലതു സംഘടനകളിൽ തുടങ്ങി പലരും ഇപ്പോൾ തന്നെ സമരങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഈ പദ്ധതി ഇന്നും ഇന്നലെയും പൊട്ടി മുളച്ചതല്ലെന്നും വി എസ് ന്റെ ഭരണകാലത്ത് തുടങ്ങിയതാണ് കെ റയിൽ പദ്ധതിയുടെ ആലോചനയെന്നും വാദങ്ങളുമായി ഇടത് സഖാക്കളും രംഗത്തുണ്ട്.
.
അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം ഇന്ന് എറണാകുളത്ത് ചേരും. അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍ നിന്ന് 1.30 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം വരെയുള്ള യാത്രയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് കൃത്യമായി അവതരിപ്പിക്കാനാണ് ഇന്നത്തെ യോഗം ശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button