KeralaLatest News

സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ത്തു: വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് കരുതിയവർക്ക് തെറ്റി, കുറ്റവാളികൾ ഇവർ

ശ്രീ​ക​ണ്ഠ​പു​രം: ഐ​ച്ചേ​രി അ​ല​ക്സ് ന​ഗ​റി​ല്‍ പ​ള്ളി​സെ​മി​ത്തേ​രി​യി​ലെ 12ഓ​ളം കു​രി​ശു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍ത്തു. അ​ല​ക്‌​സ് ന​ഗ​ര്‍ സെ​ന്‍റ് ജോ​സ​ഫ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ച​ര്‍ച്ചി​​ന്‍റെ സെ​മി​ത്തേ​രി​യി​ലു​ള്ള കു​രി​ശു​ക​ളാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി ത​ക​ര്‍ത്ത​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച പ​ള്ളി​യി​ലും സെ​മി​ത്തേ​രി​യി​ലു​മാ​യി പ്രാ​ര്‍​ഥ​ന​ക്കെ​ത്തി​യ സ്ത്രീ​ക​ളാ​ണ് കു​രി​ശു​ക​ള്‍ ത​ക​ര്‍ത്ത​തു​ക​ണ്ട​ത്. തു​ട​ര്‍ന്ന് പ​ള്ളി​വി​കാ​രി​യെ വി​വ​രം അ​റി​യി​ച്ചു.

ഗ്രാ​നൈ​റ്റി​ല്‍ തീ​ര്‍ത്ത കു​രി​ശു​ക​ളാ​ണ് ത​ക​ര്‍ത്ത​ത്. പ​ള്ളി​വി​കാ​രി ഫാ. ​കു​ര്യ​ന്‍ ചൂ​ഴു​കു​ന്നേ​ലി​​ന്‍റെ പ​രാ​തി​യി​ല്‍ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. വ​ര്‍ഗീ​യ സം​ഘ​ര്‍ഷം സൃ​ഷ്ടി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​യി​രു​ന്നു ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍, മ​ദ്യ​പി​ച്ചെ​ത്തി​യ സാ​മൂ​ഹി​ക​വി​രു​ദ്ധ​രാ​ണ് കു​രി​ശു​ക​ള്‍ ത​ക​ര്‍ത്ത​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. സി.​ഐ ഇ.​പി. സു​രേ​ശ​ന്‍, പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ സു​ബീ​ഷ്‌​മോ​ന്‍, സ്റ്റേ​റ്റ് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്.​ഐ സി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ.​എ​സ്.​ഐ ബി. ​ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

shortlink

Post Your Comments


Back to top button