Latest NewsNewsSaudi ArabiaInternationalGulf

ഡോക്ടറുടെ അനുമതിയില്ലാതെ കുട്ടികൾക്ക് പാരസെറ്റമോൾ നൽകരുത്: നിർദ്ദേശം നൽകി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

ജിദ്ദ: ഡോക്ടറുടെ അനുമതിയില്ലാതെ കുട്ടികൾക്ക് പാരസെറ്റമോൾ നൽകരുതെന്ന് സൗദി അറേബ്യ. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുള്ള അസുഖങ്ങളും കോവിഡും വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. പനിക്കും ശരീര വേദനയ്ക്കും സാധാരണയായി ഉപയോഗിച്ച് വരുന്ന പാരസെറ്റമോൾ മെഡിസിൻ കുട്ടികൾക്ക് നൽകുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണമെന്നും നിർദ്ദേശമുണ്ട്.

Read Also: മദ്യവ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്, എട്ട് കോടിയും മൂന്ന് കിലോ സ്വർണവും ഒളിപ്പിച്ച സ്ഥലം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥർ

ഓരോ കുട്ടികൾക്കും അവരുടെ തൂക്കവും മരുന്നിന്റെ സാന്ദ്രതയുമനുസരിച്ചാണ് മരുന്ന് നൽകേണ്ടത്. അതിനാൽ തന്നെ നൽകേണ്ട ഡോസുകൾ വ്യത്യസ്തമായിരിക്കും. അത് കൊണ്ട് തന്നെ ആരോഗ്യ വിദഗ്ദരുടെ നിർദേശപ്രകാരം അനുയോജ്യമായ അളവിൽ മാത്രമേ മരുന്ന് ഉപയോഗിക്കാവൂവെന്നും അധികൃതർ അറിയിച്ചു.

Read Also: ലോകം വലിച്ചെറിഞ്ഞ ചെമ്പു നാണയമാണ് കമ്മ്യൂണിസം, ‘ചുവന്ന തെരുവുകൾ’ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ തടയണമെന്ന് സത്താർ

shortlink

Related Articles

Post Your Comments

Related Articles


Back to top button