Latest NewsKerala

എൻ കെ പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചു: സംഭവം പ്രകടനത്തിനിടെ

ഡിവൈഎഫ്ഐയുടെ കൊടിയുമായി പ്രകടനമായി വന്ന പ്രവർത്തകർ വാഹനം കണ്ടതോടെ തടയുകയായിരുന്നു.

കൊല്ലം : കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. ചവറയിലാണ് സംഭവം. ഇടുക്കി കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ പങ്കെടുത്ത ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് വാഹനം തകർക്കാൻ ശ്രമിച്ചത്. ഡിവൈഎഫ്ഐയുടെ കൊടിയുമായി പ്രകടനമായി വന്ന പ്രവർത്തകർ വാഹനം കണ്ടതോടെ തടയുകയായിരുന്നു.

തുടർന്ന് പോലീസ് എത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ച് വിട്ടത്.മലപ്പുറത്തും ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ യോഗസ്ഥലത്താണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രവർത്തകരെ പോലീസ് തടഞ്ഞു. അതേസമയം എസ്എഫ്‌ഐ പ്രവർത്തകർ പത്തനംതിട്ടയിൽ നടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിച്ചു.

മുസലിയാർ കോളേജിൽ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവർത്തകർ കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചു. തുടർന്ന് പോലീസും എസ്എഫ്‌ഐ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയതോടെ വിദ്യാർത്ഥികൾ സ്ഥലത്തുനിന്ന് മടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button