KeralaLatest NewsNews

കോടികളുടെ നിക്ഷേപം കേരളത്തില്‍ നിന്ന് തെലങ്കാനയിലേയ്ക്ക് മാറ്റിയതോടെ കിറ്റെക്‌സിന്റെ ഭാഗ്യം തെളിഞ്ഞു

വന്‍ സാമ്പത്തിക കുതിപ്പ് നടത്തി കമ്പനി

ഹൈദരാബാദ് : കോടികളുടെ നിക്ഷേപം കേരളത്തില്‍ നിന്ന് തെലങ്കാനയിലേയ്ക്ക് മാറ്റിയതോടെ കിറ്റെക്സിന്റെ ഓഹരി കുതിച്ച് കയറുന്നു. എന്നും വിവാദങ്ങള്‍ക്കു നടുവിലായിരുന്നു കിറ്റെക്‌സ് കമ്പനി. കമ്പനി ഉടമകളുടെ രാഷ്ട്രീയ പ്രവേശനം തന്നെ സംസ്ഥാനത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ ഇവര്‍ക്കെതിരെ രംഗത്ത് വരികയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിരുന്നു കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനിയില്‍ ഇടക്കിടെ ഉണ്ടാകുന്ന റെയ്ഡ്. ഒടുവില്‍ കിറ്റെക്‌സ് എംഡി സാബു, ആയിരം കോടിയിലധികം വരുന്ന നിക്ഷേപം കേരളത്തില്‍ നിന്ന് തെലങ്കാനയിലേയ്ക്ക് മാറ്റാനുള്ള തീരുമാനം എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു. ഒടുവില്‍, ക്രിസ്മസ് ദിനത്തില്‍ കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസ് ജീപ്പ് കത്തിക്കുകയും ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തത് രാജ്യത്തുതന്നെ വലിയ ചര്‍ച്ചയായി.

Read Also : നരബലിയിൽ നടുങ്ങി ഈ ഗ്രാമം, വഴിയോര ആരാധനാലയത്തിലെ വിഗ്രഹത്തിന്​ സമീപം യുവാവിന്‍റെ ഛേദിക്കപ്പെട്ട തല

എന്നാല്‍ കമ്പനിയുമായി ബന്ധപ്പെട്ട ഈ വിവാദങ്ങളൊന്നും നിക്ഷേപക രംഗത്ത് ഇവര്‍ക്ക് തിരിച്ചടിയായില്ല. ഓഹരി വിപണിയില്‍ ഈ മൂന്നാഴ്ച കിറ്റെക്‌സ് നടത്തിയത് അസാധാരണമായ കുതിപ്പാണ്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടയില്‍ കിറ്റെക്‌സ് ഓഹരി 50 രൂപയോളം (20 ശതമാനം) ഉയര്‍ന്നു. 52 ആഴ്ചയിലെ മികച്ച ഉയരം പിന്നിട്ട് കുതിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ 91 രൂപയിലേക്കു വരെ പോയ കിറ്റെക്‌സ് ഓഹരിയുടെ ഇപ്പോഴത്തെ വില ഏതാണ്ട് 270 രൂപയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button