Latest NewsUAENewsInternationalGulf

അടഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ബാർബി ക്യു ചെയ്യരുത്: നിർദ്ദേശം നൽകി ദുബായ് മുൻസിപ്പാലിറ്റി

ദുബായ്: അടഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ബാർബി ക്യു ചെയ്യരുതെന്ന നിർദ്ദേശം നിൽകി ദുബായ് മുൻസിപ്പാലിറ്റി. പാചകം ചെയ്യുമ്പോൾ തീയിൽ നിന്നു സംരക്ഷണം നൽകുന്ന കയ്യുറകൾ ധരിക്കുകയും ആവശ്യം കഴിഞ്ഞാലുടൻ തീ കെടുത്തുകയും വേണമെന്നും മുൻസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. കുട്ടികളെ തീയുടെ അടുത്തേക്കു വരാൻ അനുവദിക്കരുത്. തീകത്തിക്കാനുപയോഗിക്കുന്ന ഇന്ധനം സുരക്ഷിതമായി മാറ്റിവെയ്ക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: പങ്കാളികളെ മറ്റുള്ളവര്‍ ഉപദ്രവിക്കുന്നത് കണ്ടു രസിക്കുന്ന, വൈകൃതം പിടിച്ചവന്മാരെയൊക്കെ ചങ്ങലക്കിടുകയാണ് വേണ്ടത്: അനുജ

വീടുകളുടെ ബാൽക്കണികളിലും ബാർബിക്യു ചെയ്യാൻ പാടില്ല. മത്സ്യവും മാംസവും ബാർബിക്യു ചെയ്യുമ്പോൾ ഉയരുന്ന കനത്ത പുക ഇതര ഫ്‌ളാറ്റുകളിലുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇതിന്റെ രൂക്ഷഗന്ധം പലർക്കും ഇഷ്ടപ്പെടണമെന്നില്ലെന്നും മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പുക കെട്ടിനിന്നാൽ തലവേദനവും മയക്കവുമെല്ലാം അനുഭവപ്പെടാൻ സാധ്യതയുണ്ട്. വില്ലകളിൽ പരമ്പരാഗത രീതിയിൽ തീ കായുമ്പോൾ പുക പുറത്തു പോകാൻ സംവിധാനമുണ്ടാകണമെന്നും അധികൃതർ നിർദ്ദേശം നൽകി. ഉറങ്ങുമ്പോൾ തീകായുന്നതും സുരക്ഷിതമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ആംബുലൻസിൽ സൈറൺ മുഴക്കി വധു വരന്മാരുടെ യാത്ര: അത്യാഹിത സർവീസ് ദുരുപയോഗം ചെയ്‌തെന്ന് പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button