ErnakulamLatest NewsKeralaNattuvarthaNews

കാ​റി​ന് പി​ന്നി​ല്‍ ബ​സി​ടി​ച്ച് കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു:ആ​റ് ക​ന്യാ​സ്ത്രീ​ക​ള്‍​ക്കും ഡ്രൈ​വ​ര്‍​ക്കും പ​രി​ക്ക്

ദേ​ശീ​യ​പാ​ത​യി​ല്‍ അ​ങ്ക​മാ​ലി മോ​ര്‍​ണിം​ഗ് സ്റ്റാ​ര്‍ കോ​ള​ജി​ന് സ​മീ​പം ഇന്നലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം

അ​ങ്ക​മാ​ലി: കാ​റി​ന് പി​ന്നി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ആ​റ് ക​ന്യാ​സ്ത്രീ​ക​ള്‍​ക്കും കാ​ർ ഡ്രൈ​വ​ര്‍​ക്കും പ​രി​ക്കേ​റ്റു. ദേ​ശീ​യ​പാ​ത​യി​ല്‍ അ​ങ്ക​മാ​ലി മോ​ര്‍​ണിം​ഗ് സ്റ്റാ​ര്‍ കോ​ള​ജി​ന് സ​മീ​പം ഇന്നലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ആ​ലു​വ ചൂ​ണ്ടി ന​സ്ര​ത്ത് ജ​ന​റ​ലേ​റ്റ് കോ​ണ്‍​വ​ന്‍റി​ലെ സി​സ്റ്റ​ര്‍ ജെ​സി (71), സി​സ്റ്റ​ര്‍ തെ​രേ​സ​ന്‍ (67), സി​സ്റ്റ​ര്‍ ഗ്ളാ​ഡി​സ് (72), സി​സ്റ്റ​ര്‍ പ്ര​വീ​ണ (45), സി​സ്റ്റ​ര്‍ പു​ഷ്പ (58), സി​സ്റ്റ​ര്‍ ലീ​ന (68), ഡ്രൈ​വ​ർ ആ​ലു​വ അ​ശോ​ക​പു​രം വെ​ള്ള​മ്പി​ള്ളി ജി​ക്സ​ണ്‍ (44) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Read Also : യുപിഎ കാലത്ത് ആയുധ ഇടനിലക്കാരൻ വാദ്രയുടെ അടുത്ത ആൾ സഞ്ജയ് ഭണ്ഡാരി! പ്രതിഫലമായി ലഭിച്ചത് ശതകോടികൾ

ക​റു​കു​റ്റി എ​ട​ക്കു​ന്നി​ല്‍ ഒരു ​സം​സ്കാ​ര ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ന്‍ പോ​കു​ക​യാ​യി​രു​ന്നു ഇവർ. മു​ന്നി​ല്‍ പോ​വു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ​യി​ല്‍ ത​ട്ടി​യ ഇ​വ​രു​ടെ കാ​റി​നെ പി​ന്നി​ല്‍ ​നി​ന്ന് അ​മി​ത​ വേ​ഗ​ത്തി​ൽ വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ശക്തിയിൽ മീ​ഡി​യ​നി​ല്‍ ക​യ​റി ക​റ​ങ്ങി​യ കാ​ർ റോ​ഡി​ല്‍ ത​ല​കീ​ഴാ​യി മ​റി​യുകയായിരുന്നു. അ​പ​ക​ട​സ​മ​യ​ത്ത് മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ലി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ആണ് ഒ​ഴി​വാ​യത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button